കുഞ്ഞു നാവിൽ മുലപ്പാൽ ഇറ്റിച്ച് വിശപ്പകറ്റി പോലീസ് അമ്മ, വീഡിയോ വൈറൽ

Kerala women police mother feeding baby viral video : കേരളത്തിലെ പോലീസുകാരെ സംബന്ധിച്ച് പലർക്കും പല അഭിപ്രായം ആയിരിക്കാം. ചിലർക്കെല്ലാം ദുരനുഭവം നേരിട്ടുണ്ടായിരിക്കാം എങ്കിലും, അനവധി ആളുകൾക്ക് കേരള പോലീസിന്റെ നല്ല സേവനം ലഭിച്ചിട്ടുണ്ടാകും. എന്നിരുന്നാലും, സാമൂഹിക – ടെലിവിഷൻ മാധ്യമങ്ങളിലും മറ്റും വരുന്ന

കാര്യങ്ങളുടെ ഭാഗമായി പോലീസിനെ വില്ലൻ പരിവേഷത്തിലാണ് പലരും കാണുന്നത്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോയിൽ, നന്മ വറ്റാത്ത പോലീസുകാരും കേരള പോലീസിൽ ഉണ്ട് എന്നത് ദൃശ്യമാവുകയാണ്. കേരള പോലീസ് തന്നെയാണ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ചത്.

Kerala women police mother feeding baby viral video

എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റ് ആയ പാട്ന സ്വദേശിയുടെ 4 കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ, അവരെ കഴിഞ്ഞ ദിവസം രാവിലെ കൊച്ചി സിറ്റി വനിത സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മുതിർന്ന മൂന്ന് കുട്ടികൾക്കും പോലീസുകാർ ആഹാരം വാങ്ങി നൽകിയപ്പോൾ, നാല് മാസം മാത്രം പ്രായമായ ഇളയ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നു.

Kerala women police mother feeding baby viral video

ഈ വേളയിൽ യാതൊരു മടിയും കൂടാതെ, വനിത സ്റ്റേഷനിലെ പോലീസുകാരിയും ഫീഡിങ് മദറുമായ ആര്യ മുന്നോട്ടു വരികയും, കുട്ടിയെ മുലപ്പാൽ ഊട്ടുകയും ചെയ്തു. ഉദരത്തിൽ ചുമന്നില്ല എങ്കിലും, മുലപ്പാൽ നൽകി കുഞ്ഞിന്റെ വിശപ്പകറ്റി ആര്യയും കുഞ്ഞിന്റെ അമ്മയായി മാറി. തുടർന്ന് കുട്ടികളെ ശിശു ഭവനിലേക്ക് മാറ്റി. പോലീസുകാരുടെ ഈ ഹൃദ്യമായ പെരുമാറ്റത്തിന് ജനങ്ങൾ കയ്യടിക്കുന്നു. വീഡിയോ കാണാം

Read Also: ഇന്ത്യക്കാരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ സഹോദരങ്ങൾ, ഗുജറാത്തി ഗാനത്തിന് ചുവടുവച്ച് താരങ്ങൾ

babyKerala Policeviral video
Comments (0)
Add Comment