Kerala High Court refuses to stay release of Mohanlal movie 'Neru'

മോഹൻലാൽ ചിത്രം ‘നേര്’ റിലീസിന് വിലക്കില്ല, ആരോപണം തള്ളി കോടതി

Kerala High Court refuses to stay release of Mohanlal movie ‘Neru’

Kerala High Court refuses to stay release of Mohanlal movie ‘Neru’: ഏറെ നാൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഡിസംബർ 21-ന് മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്ന, ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ തിയേറ്ററുകളിൽ എത്തുകയാണ്. എന്നാൽ, ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ജിത്തു ജോസഫ്, ശാന്തി മായാദേവി എന്നിവർ ചേർന്നാണ് ‘നേര്’-ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. എന്നാൽ, ഈ സിനിമയുടെ കഥ കോപ്പി അടിച്ചതാണ് എന്ന് ആരോപിച്ച് എഴുത്തുകാരൻ ദീപു കെ ഉണ്ണി രംഗത്ത് വരികയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ഹോട്ടലിൽ നടന്ന ചർച്ചയിൽ താൻ തന്റെ കഥ ജിത്തു ജോസഫിനും ശാന്തി മായാദേവിക്കും കൈമാറാൻ നിർബന്ധിതനായി എന്നതായിരുന്നു ആരോപണം.

Kerala High Court refuses to stay release of Mohanlal movie 'Neru'
Kerala High Court refuses to stay release of Mohanlal movie ‘Neru’

‘നേര്’-ന്റെ ട്രെയിലറും, സബ് ടൈറ്റിലും തന്റെ സംശയം ശരിവെച്ചു എന്ന് ആരോപിച്ച് ദീപു കോടതിയെ സമീപിക്കുകയായിരുന്നു. ‘നേര്’-ന്റെ റിലീസ് തടയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, കേസ് പരിഗണിച്ച ഹൈക്കോടതി ഇപ്പോൾ ഈ ആരോപണം തള്ളിയിരിക്കുകയാണ്. ഇതോടെ, ‘നേര്’ ഡിസംബർ 21-ന് തന്നെ തീയേറ്ററുകളിൽ എത്തും എന്ന് ഉറപ്പായിരിക്കുന്നു.

ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ‘നേര്’. ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു കോടതി മുറിയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിഎസ് വിനായക് ആണ്. വിഷ്ണു ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Read Also: ആരാധകർക്കൊപ്പം ചിത്രങ്ങൾ പകർത്തി ഫാൻസ്‌ മീറ്റപ്പ് ആഘോഷമാക്കി മോഹൻലാൽ

Kerala High Court refuses to stay release of Mohanlal movie ‘Neru’