കേരള ക്രിക്കറ്റ് ലീഗ് വരുന്നു!! ബ്രാൻഡ് അംബാസഡർ സൂപ്പർസ്റ്റാർ മോഹൻലാൽ

ഐപിഎൽ മാതൃകയിൽ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ‘കേരള ക്രിക്കറ്റ് ലീഗ്’ എന്നാണ് ഇതിന് പേര് ഇട്ടിരിക്കുന്നത്. മലയാളി ക്രിക്കറ്റർമാരെ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് പുതിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കം കുറിക്കുന്നത്. 6 ടീമുകൾ ആയിരിക്കും പ്രഥമ സീസണിൽ പങ്കെടുക്കുക. 

ജൂലൈ 15 വരെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുക എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ ആയി എത്തും എന്ന് പ്രഖ്യാപനം എത്തിയിരിക്കുന്നു. മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആകുന്നത്, കേരള ക്രിക്കറ്റ് ലീഗിന് ദേശീയതലത്തിൽ  

വലിയ പ്രചാരം ലഭിക്കും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കണക്കാക്കുന്നത്. 6 ടീമുകൾ പങ്കെടുക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ 2 മുതൽ 19 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ, ദേശീയ തലത്തിലേക്ക് വളർത്തിക്കൊണ്ടു വരിക അവരെ ശ്രദ്ധേയരാക്കുക

എന്നീ ലക്ഷ്യങ്ങളാണ് കേരള ക്രിക്കറ്റ് ലീഗ് കൊണ്ട് അസോസിയേഷൻ ഉദ്ദേശിക്കുന്നത്. നിലവിൽ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ടൂർണമെന്റുകൾ നടക്കുന്നുണ്ട്. അവരുടെ ദേശീയ താരങ്ങളും ഈ ഫ്രാഞ്ചൈസി ലീഗുകളുടെ ഭാഗമാണ്. ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം സഞ്ജു സാംസണും, കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗം ആകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. Kerala Cricket League 2024 Brand ambassador Mohanlal

KeralaMohanlalSanju Samson
Comments (0)
Add Comment