കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്, മോഹൻ ബഗാനെതിരെ ചരിത്ര വിജയം

Kerala Blasters won against Mohun Bagan SG: ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജിയന്റിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ എട്ടാം വിജയം സ്വന്തമാക്കി. മോഹൻ ബഗാന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 1-0 ത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. സ്ട്രൈക്കർ ദിമിത്രിസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ 9-ാം മിനിറ്റിൽ ദിമിത്രിസ് ഡയമന്റകോസ് നേടിയ ഗോൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയം കൂടിയാണ്. അതേസമയം, ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയത്തോടെ മോഹൻ ബഗാൻ സൂപ്പർ ജിയന്റ് സീസണിലെ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇത് പോയിന്റ് പട്ടികയിലും വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

മോഹൻ ബഗാൻ സൂപ്പർ ജിയന്റിനെതിരായ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 12 കളികളിൽ നിന്ന് 8 വിജയങ്ങളും 2 സമനിലകളും ഉൾപ്പെടെ 26 പോയിന്റുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 10 കളികളിൽ നിന്ന് 19 പോയിന്റ് ഉള്ള മോഹൻ ബഗാൻ സൂപ്പർ ജിയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വിജയം,

Kerala Blasters won against Mohun Bagan SG

മോഹൻ ബഗാൻ സൂപ്പർ ജിയന്റിനെതിരായ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ വിജയമായും കണക്കാക്കാം. എടികെ ക്ലബ്ബിനെ മോഹൻ ബഗാനുമായി ലയിപ്പിച്ച ശേഷം, ഇത് ആദ്യമായിയാണ് അവർക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടുന്നത്. 2023-ലെ അവസാന മത്സരം വിജയിക്കാൻ സാധിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ നൽകുന്ന അടുത്ത വർഷത്തേക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നു. 

ISLKerala BlastersMohun Bagan SG
Comments (0)
Add Comment