കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പ്രീ സീസൺ മത്സരം, സ്റ്റാർട്ടിങ് ഇലവൻ പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസണിലെ രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. തായ്‌ലൻഡിൽ പ്രീ സീസൺ ചെലവഴിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ തായ് ലീഗ് 2 ക്ലബ്ബായ സമുത് പ്രകാൻ സിറ്റിയെ നേരിടും. അടുത്തിടെ ടീമിനൊപ്പം ചേർന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിംഗ് നോറ ഫെർണാണ്ടസാണ് ഗോൾകീപ്പർ. സന്ദീപ് സിംഗ്, ഐബൻ ഡോഹ്‌ലിംഗ്, മലയാളി താരം മുഹമ്മദ് സഹീഫ് എന്നിവർക്കൊപ്പം വിദേശി താരം മിലോസ് ഡ്രിൻസിച്ചും പ്രതിരോധ നിരയിൽ അണിനിരക്കുന്നു. വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എന്നിവർ മധ്യനിരയിൽ കളിക്കുന്നു. മുന്നേറ്റ നിരയിൽ മലയാളി താരം

കെപി രാഹുലിനൊപ്പം വിദേശ താരങ്ങളായ ക്വാമി പെപ്ര, നോഹ സദൗയി എന്നിവരും കളിക്കുന്നുണ്ട്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പട്ടായ യുണൈറ്റഡിനോട് 2-1 ന് തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ജയിച്ച് പ്രീ സീസണിന് കൂടുതൽ ആവേശം പകരുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഡുറാൻഡ് കപ്പ് മത്സരങ്ങൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

Kerala Blasters FC starting XI vs Samut Prakan City: Nora Fernandes, Milos Drincic, Muhammed Saheef, Aibanbha Dohling, Vibin Mohanan, Mohammed Azhar, Adrian Luna, Kwame Peprah, Noah Sadaoui, KP Rahul, Sandeep Singh

Adrian LunaISLKerala Blasters
Comments (0)
Add Comment