ചേച്ചി ജിപി ചേട്ടനിൽ കണ്ട പോസിറ്റിവ് വശങ്ങൾ വെളിപ്പെടുത്തി അനിയത്തിക്കുട്ടി കീർത്തന അനിൽ

Keerthana Anil talks about Gopika Anil Govind Padmassorya relationship : ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത ഇരുവരുടെയും ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായിരുന്നു. വിവാഹ നിശ്ചയ ദിവസത്തിന് മുൻപ് വരെ വളരെ സ്വകാര്യമായി ആണ് ഇരുവരും ഇക്കാര്യം സൂക്ഷിച്ചുവെച്ചത്.

ഇപ്പോൾ ഗോപിക അനിലിന്റെ സഹോദരി കീർത്തന ഇതുമായി പ്രതികരിക്കുന്നു. ഗോവിന്ദ് പത്മസൂര്യയെ തങ്ങളുടെ വീട്ടിലേക്ക് ഒരു മരുമകനായി ലഭിച്ചതിൽ തങ്ങൾ വളരെ സന്തുഷ്ടരാണ് എന്ന് കീർത്തന പറയുന്നു. താനും ചേച്ചിയും അമ്മയും അച്ഛനും മാത്രം അടങ്ങിയ ഒരു കൊച്ചു കുടുംബത്തിലേക്ക്, ജിപിയുടെ കുടുംബം കൂടി വരുന്നതോടെ ഞങ്ങൾക്ക് കൂടുതൽ ബന്ധുക്കളെ ലഭിക്കുന്നു, അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് എന്ന് കീർത്തന അനിൽ പറഞ്ഞു.

Keerthana Anil reveals Gopika Anil Govind Padmassorya relationship

ഗോപികയുടെയും ജിപിയുടെയും പ്രണയ വിവാഹം അല്ല എന്ന് പറഞ്ഞ കീർത്തന, തന്റെ ചേച്ചിക്ക് എന്താണ് അദ്ദേഹത്തിൽ ഇഷ്ടമായത് എന്നതിനെക്കുറിച്ചും സംസാരിച്ചു. ജിപി തന്റെ ചേച്ചിക്ക് നൽകുന്ന ബഹുമാനം ഇമോഷണൽ സപ്പോർട്ട് തുടങ്ങിയ കാര്യങ്ങൾ എല്ലാം ആയിരിക്കാം ചേച്ചിക്ക് അദ്ദേഹത്തിൽ ഇഷ്ടമായത് എന്ന് കീർത്തന പറയുന്നു. തനിക്കും ജിപിയെ ഒരു സഹോദരൻ എന്ന നിലയിൽ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞ് കീർത്തന, ഇരുവരുടെയും വിവാഹത്തെക്കുറിച്ചും സംസാരിച്ചു

Keerthana Anil talks about Gopika Anil Govind Padmassorya

ഗോപികയുടെയും ജിപിയുടെയും വിവാഹം അടുത്ത വർഷം മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞ കീർത്തന, ഇതുവരെ കൃത്യമായ ഒരു തീയതിയെ കുറിച്ച് തങ്ങൾ ചർച്ച ചെയ്തിട്ടില്ല എന്നും അറിയിച്ചു. കല്യാണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം ആരംഭിക്കും എന്നും, അതിന്റെ പുരോഗതി അനുസരിച്ചായിരിക്കും വിവാഹ തീയതി നിശ്ചയിക്കുക എന്നും കീർത്തന സൂചന നൽകി. 

Read Also: അമല പോളിന് വിവാഹം!! ജന്മദിനത്തിൽ ബോയ്ഫ്രണ്ടിന്റെ സർപ്രൈസ് പ്രൊപോസൽ

Celebrity EngagementGopikaGovind Padmasoorya
Comments (0)
Add Comment