KB Ganesh Kumar toys vehicle collection video

പുതിയ ഗതാഗത മന്ത്രിയുടെ ‘വാഹന’ പ്രേമം കണ്ടോ, വീഡിയോ

KB Ganesh Kumar toys vehicle collection video

KB Ganesh Kumar toys vehicle collection video: മലയാള സിനിമയിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അഭിനേതാവാണ് കെബി ഗണേഷ് കുമാർ. അഭിനയ ജീവിതത്തിന് പുറമേ, രാഷ്ട്രീയ രംഗത്തും സജീവമായ ഗണേഷ് കുമാർ, കേരള സംസ്ഥാനത്തെ നിയുക്ത ഗതാഗത മന്ത്രി കൂടിയാണ്. ഇത് ആദ്യമായി അല്ല ഗണേഷ് കുമാർ മന്ത്രി പദവിയിൽ എത്തുന്നത്.

നേരത്തെ, ഗതാഗത വകുപ്പ്, വനം – പരിസ്ഥിതി – കായികം – സിനിമ വകുപ്പുകൾ എന്നിങ്ങനെ രണ്ട് തവണ മന്ത്രി ആയിട്ടുണ്ട്. ഇപ്പോൾ വീണ്ടും കെബി ഗണേഷ് കുമാർ കേരളത്തിന്റെ ഗതാഗത മന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. ഈ വേളയിൽ ഗണേഷ് കുമാറിന്റെ വാഹനങ്ങളോടുള്ള ഇഷ്ടം ശ്രദ്ധ നേടുകയാണ്. യഥാർത്ഥ വാഹനങ്ങളെക്കാൾ ഉപരി, വാഹന കളിപ്പാട്ടങ്ങളോട് ആണ് ഗണേഷ് കുമാറിന് ഇഷ്ടം.

KB Ganesh Kumar toys vehicle collection video

അദ്ദേഹത്തിന്റെ വീട്ടിൽ ധാരാളം വാഹന കളിപ്പാട്ടങ്ങൾ ഉണ്ട്. എല്ലാം നോക്കുന്നതും വാങ്ങിക്കൂട്ടുന്നതും ഗണേഷ് കുമാർ തന്നെ. പണ്ട് തന്റെ അമ്മ പുറത്ത് പോകുമ്പോൾ തനിക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങളുടെ ലിസ്റ്റ് നൽകാറുണ്ട് എന്നും, അങ്ങനെ തുടങ്ങിയ ഇഷ്ടമാണ് എന്നും ഗണേഷ് കുമാർ പറയുന്നു. അദ്ദേഹത്തിന്റെ മകൻ അദ്ദേഹത്തിന് സമ്മാനിച്ച വാഹന കളിപ്പാട്ടത്തെ കുറിച്ചും അദ്ദേഹം വീഡിയോയിൽ സൂചിപ്പിക്കുന്നു.

ഭർത്താവിന്റെ കളിപ്പാട്ട വാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഭാര്യയും വാചാലയാകുന്നു. എന്ത് ചോദിച്ചാലും താൻ നൽകും എന്നും, എന്നാൽ തന്റെ വാഹന കളിപ്പാട്ടങ്ങൾ മാത്രം ആർക്കും നൽകില്ല എന്നും ഗണേഷ് കുമാർ പറയുന്നു. തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് ഈ കളിപ്പാട്ടങ്ങൾക്ക് ഇടയിൽ ഇരിക്കുമ്പോഴാണ് എന്നും ഗണേഷ് കുമാർ പറയുന്നു. ഗണേഷ് കുമാർ എന്ന വ്യക്തിയുടെ ഹൃദയത്തിലെ കുട്ടിത്തവും സന്തോഷവുമാണ് ഈ കളിപ്പാട്ട പ്രേമത്തിൽ കാണാൻ സാധിക്കുന്നത്.

KB Ganesh Kumar toys vehicle collection video