സിനിമ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു, മോഹൻലാൽ ചെയ്ത സഹായം വെളിപ്പെടുത്തി ഗണേഷ് കുമാർ

KB Ganesh Kumar talks about Neru movie: ‘നേര്’ എന്ന ചിത്രം തീയേറ്ററുകളിൽ വലിയ വിജയമായി മാറിയതോടെ, സിനിമയിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധ നേടുകയും ചർച്ചയാവുകയും ആണ്. കെബി ഗണേഷ് കുമാർ അവതരിപ്പിച്ച സിഐ പോൾ വർഗീസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. ‘നേര്’-ലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട്

ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. തനിക്ക് ‘ബാന്ദ്ര’ എന്ന സിനിമയിൽ അഭിനയിച്ച ശേഷം മനസ്സിന് വളരെയധികം വിഷമം ഉണ്ടായി എന്നും, താൻ ഇനി സിനിമയിൽ അഭിനയിക്കില്ല എന്ന് തീരുമാനിച്ചത് ആയിരുന്നു എന്നും ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ, ജിത്തു ജോസഫ് ‘നേര്’ന്റെ കഥ പറഞ്ഞതോടെ, തന്റെ തീരുമാനം മാറ്റുകയായിരുന്നു എന്നും ഗണേഷ് കുമാർ പറയുന്നു.

KB Ganesh Kumar talks about Neru movie

അതേസമയം, ‘നേര്’ൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും, തന്റെ സമയത്തിന്റെ ലഭ്യത കുറവ് താൻ ജിത്തു ജോസഫുമായി പങ്കുവെച്ചിരുന്നു എന്നും, ഇക്കാര്യത്തിൽ മോഹൻലാലാണ് തന്നെ സഹായിച്ചത് എന്നും ഗണേഷ് കുമാർ പറഞ്ഞു. തനിക്ക് വേണ്ടി മോഹൻലാൽ അദ്ദേഹത്തിന്റെ ഒരു അന്യഭാഷ ചിത്രത്തിന്റെ ഡേറ്റ് മാറ്റുകയും, 25 ദിവസത്തോളം നേരത്തെ ഷൂട്ടിന് തയ്യാറാവുകയും ചെയ്തു എന്ന്

KB Ganesh Kumar talks about Neru movie

ഗണേഷ് കുമാർ പറഞ്ഞു. കൂടാതെ, ‘നേര്’-ലേത് പോലെ മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ താൻ ഇനി സിനിമകൾ ചെയ്യൂ എന്നും, ചെറിയ കഥാപാത്രങ്ങളും മറ്റുമായി താൻ ഇനി സിനിമയിൽ ഉണ്ടാകില്ല എന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കേരള സംസ്ഥാനത്തിന്റെ നിയുക്ത മന്ത്രി കൂടിയായതിനാൽ, തന്റെ സ്വാഭാവിക തിരക്കുകൾ മനസ്സിലാക്കിയാണ് ഗണേഷ് കുമാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

KB Ganesh KumarMohanlalNeru Movie
Comments (0)
Add Comment