‘കണ്ണൂർ സ്‌ക്വാഡ്’ 100 കോടി ക്ലബിലേക്കുള്ള മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാകാനുള്ള ജയാത്രയാത്ര തുടരുന്നു

Mammootty movies 100 crore box office collection : മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂർ സ്ക്വാഡ്’ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. വലിയ പ്രമോഷൻ ഒന്നും തന്നെ ഇല്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണം നേടുകയും, നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്തതോടെ തിയേറ്ററുകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയായിരുന്നു.

സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, 9 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 50 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ സമ്പാദിച്ചു കഴിഞ്ഞു. ഇതോടെ, ‘കണ്ണൂർ സ്ക്വാഡ്’ 100 കോടി രൂപ ബോക്സ് ഓഫീസിൽ പിന്നിടുന്ന നാഴികക്കല്ലിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ, മമ്മൂട്ടി നായകനായി എത്തുന്ന 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന നാലാമത്തെ ചിത്രമായി ‘കണ്ണൂർ സ്ക്വാഡ്’ മാറും.

‘കണ്ണൂർ സ്‌ക്വാഡ്’ 100 കോടി ക്ലബിലേക്കുള്ള മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാകാനുള്ള ജയാത്രയാത്ര തുടരുന്നു | Kannur Squad Boxoffice Collection

‘ഭീഷ്മ പർവ്വം’ ആണ് മമ്മൂട്ടിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള ചിത്രം. റിപ്പോർട്ടുകൾ പ്രകാരം അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം 115 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. നെൽസൺ ഐപെ നിർമ്മിച്ച ‘മധുരരാജ’, വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘മാമാങ്കം’ എന്നീ സിനിമകളും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി വിവിധ സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kannur Squad Box Office Collection : ഇതോടെ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ‘കണ്ണൂർ സ്ക്വാഡ്’ 100 കോടി രൂപ കളക്ട് ചെയ്താൽ, അത് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമായി മാറും. ഏറ്റവും ഒടുവിൽ സോഫിയ പോൾ നിർമിച്ച ‘ആർഡിഎക്സ്’ ആണ് മലയാളത്തിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം. നിരവധി സിനിമകൾ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നു എന്നത് തന്നെ, മലയാളം ഫിലിം ഇൻഡസ്ട്രിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. 

Read Also: പത്താനും ടൈഗറും കബീറും ഒന്നിക്കുന്നു!! വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രം ഗംഭീര അപ്ഡേറ്റ്

Watch Kannur Squad Movie Trailer

Box officeKannur SquadMammootty
Comments (0)
Add Comment