‘കണ്ണൂർ സ്‌ക്വാഡ്’ ഒടിടിയിലേക്ക്!! ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത് നമ്പർ വൺ പ്ലാറ്റ്ഫോം

Kannur Squad ott release platform : മമ്മൂട്ടി വ്യത്യസ്തമായ ഒരു പോലീസ് വേഷത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ എത്തിയ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’, ഇപ്പോഴും തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതേസമയം, ഇപ്പോൾ ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ‘കണ്ണൂർ സ്ക്വാഡ്‘, ഇതിനോടകം തന്നെ 75 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിക്കഴിഞ്ഞു. തിയേറ്റർ ഉടമകളുടെ ഗൈഡ്ലൈൻ അനുസരിച്ച് മാത്രമേ ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി പ്ലാറ്റ്ഫോമിൽ എത്തൂ എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ആ സമയം വന്നെത്തിയിരിക്കുകയാണ്. ‘കണ്ണൂർ സ്ക്വാഡ്’ ഡിജിറ്റൽ അവകാശം വിൽപ്പന നടത്തിയിരിക്കുന്നു.

ഫ്രൈഡേ മാറ്റിനി റിപ്പോർട്ട് ചെയ്തത് പ്രകാരം, സോണി ലിവ് ആണ് ‘കണ്ണൂർ സ്ക്വാഡ്’-ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എത്ര തുകക്കാണ് ഈ ബിസിനസ് നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും, മലയാള ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഡീലുകളിൽ ഒന്നാണ് നടന്നിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ അവസാന വാരം ‘കണ്ണൂർ സ്ക്വാഡ്’ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്ന് ചില റൂമറുകൾ ഉണ്ടെങ്കിലും, വിവിധ സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം നവംബർ ആദ്യവാരം ആയിരിക്കും ‘കണ്ണൂർ സ്ക്വാഡ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുക. ‘കണ്ണൂർ സ്ക്വാഡ്’ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇതു ഒരു ശുഭ വാർത്തയാണ്. ഇതോടൊപ്പം നിരവധി സിനിമകൾ വരും ദിവസങ്ങളിൽ ഒടിടി സ്ട്രീമിങ്ങിനായി തയ്യാറെടുക്കുന്നു. 

Read Also: മീശ മാധവൻ, സ്പടികം തുടങ്ങി മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ, ലഭ്യമായ ഒടിടി പ്ലാറ്റ്ഫോമുകൾ

Kannur Squad ott release platform

Kannur SquadMammoottyOTT
Comments (0)
Add Comment