Kannur Squad crosses Drishyam to enter top 10 grossing malayalam movies : റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്.
സെപ്റ്റംബർ 28-ന് റിലീസ് ചെയ്ത ചിത്രം, 9 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ, ‘കണ്ണൂർ സ്ക്വാഡ്‘ മറ്റൊരു ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മലയാള ഫിലിം ഇൻഡസ്ട്രിയിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമാണ് ‘ദൃശ്യം’. മോഹൻലാൽ നായകനായി എത്തിയ ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 5 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ, 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’,
മുഴുവൻ ബിസിനസ്സിൽ നിന്നും ഏകദേശം 75 കോടി രൂപയോളം സമ്പാദിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഐഎംഡിബി റിപ്പോർട്ട് ചെയ്തത് പ്രകാരം, 64.20 കോടി രൂപയാണ് ‘ദൃശ്യം‘ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ ആയി നേടിയത്. കഴിഞ്ഞ 10 വർഷക്കാലം, മലയാളത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടിയ സിനിമകളുടെ പട്ടികയിൽ ടോപ് 10-ൽ ‘ദൃശ്യം’ തുടരുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ‘ദൃശ്യം’ ടോപ് 10 ലിസ്റ്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം,
12 ദിവസങ്ങൾ പിന്നിടുമ്പോൾ ‘കണ്ണൂർ സ്ക്വാഡ്’ വേൾഡ് വൈഡ് കളക്ഷൻ ആയി 65.5 കോടി രൂപ സമ്പാദിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഒരുപോലെ മികച്ച രീതിയിൽ കളക്ഷൻ നേടാൻ ആയതാണ് ‘കണ്ണൂർ സ്ക്വാഡ്’ ബോക്സ് ഓഫീസിൽ അതിവേഗം കുതിക്കാൻ കാരണമായിരിക്കുന്നത്. എന്തുതന്നെയായാലും, പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന ‘ദൃശ്യം’ത്തെ മറികടന്ന്, പട്ടികയിലെ അവസാന സ്ഥാനക്കാരായി ഇപ്പോൾ ഇടം നേടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’.
Read Also: വിശാലിന്റെ ആദ്യ 100 കോടി ചിത്രമായി ‘മാർക് ആന്റണി’, വിജയം കർഷകരുടെ കൂടി സന്തോഷമായി മാറുന്നു
Kannur Squad crosses Drishyam to enter top 10 grossing malayalam movies
#KannurSquad World Wide 65.5 Crores From 12 Days ✨✨ pic.twitter.com/lgCt0ymlOD
— South Indian BoxOffice (@BOSouthIndian) October 10, 2023