‘ലിയോ’ കുതിക്കുമ്പോഴും ‘കണ്ണൂർ സ്‌ക്വാഡ്’ കിതക്കുന്നില്ല!! പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് മമ്മൂട്ടി

Kannur Squad box office collection : മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂർ സ്‌ക്വാഡ്’ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വേളയിലാണ് വിജയുടെ തമിഴ് ചിത്രമായ ‘ലിയോ’ റിലീസ് ചെയ്തത്. വലിയ വിജയമായി മാറിയ ‘കണ്ണൂർ സ്‌ക്വാഡ്’ അതിവേഗം ബോക്സ് ഓഫീസിൽ കുതിപ്പ് സൃഷ്ടിച്ചപ്പോൾ, ചിത്രം തീർച്ചയായും 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്.

ഒൻപത് ദിവസംകൊണ്ട് 50 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ‘കണ്ണൂർ സ്‌ക്വാഡ്’, അധികം വൈകാതെ 75 കോടി എന്ന നാഴികക്കല്ലും പിന്നിട്ടു. എന്നാൽ, ഇതിന് പിന്നാലെയാണ് വലിയ അലയടിയോടെ ‘ലിയോ’ കേരളത്തിലെ തീയേറ്ററുകളിലേക്ക് ഇടിച്ചു കയറിയത്. ഇതോടെ, ‘കണ്ണൂർ സ്‌ക്വാഡ്‘ തീയറ്റർ ഔട്ട് ആകുമോ എന്ന് പോലും ആരാധകർക്കിടയിൽ ആശങ്ക ഉണ്ടായിരുന്നു.

എന്നാൽ, ‘ലിയോ’യുടെ വരവ് ‘കണ്ണൂർ സ്‌ക്വാഡ്’-നെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നതിന്റെ അപ്ഡേറ്റ് ആണ് ഇപ്പോൾ മമ്മൂട്ടി നൽകിയിരിക്കുന്നത്. നാല് ആഴ്ച പിന്നിട്ട് 35-ാം ദിവസത്തിലേക്ക് കുതിപ്പ് നടത്തുന്ന ‘കണ്ണൂർ സ്‌ക്വാഡ്’-ന്റെ ഇപ്പോഴത്തെ തീയേറ്റർ ലിസ്റ്റ് മമ്മൂട്ടി കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മാത്രം ഇപ്പോഴും 130-ലധികം സ്ക്രീനുകളിൽ ആണ് ‘കണ്ണൂർ സ്‌ക്വാഡ്’ പ്രദർശനം നടത്തുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം ഏകദേശം 40 കോടി രൂപയോളം ‘കണ്ണൂർ സ്‌ക്വാഡ്’ കളക്ട് ചെയ്തിട്ടുണ്ട്. 130-ലധികം സ്ക്രീനുകളിൽ ആയി, 300-ലധികം ഷോകളാണ് ഇപ്പോൾ കേരളത്തിൽ ‘കണ്ണൂർ സ്‌ക്വാഡ്’-ന് ഉള്ളത്. വേൾഡ് വൈഡ് കളക്ഷൻ നോക്കിയാൽ, ഏകദേശം 80 കോടി രൂപയിൽ അധികം ‘കണ്ണൂർ സ്‌ക്വാഡ്’ ഇതിനോടകം നേടി കഴിഞ്ഞു. ‘ലിയോ’ കുതിക്കുമ്പോഴും കേരളത്തിൽ ‘കണ്ണൂർ സ്‌ക്വാഡ്’ കിടക്കുന്നില്ല എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Read Also: ‘കിംഗ് ഓഫ് കൊത്ത’ ഞാൻ കാണില്ല!! അഭിമുഖത്തിൽ തുറന്നടിച്ച് സുരേഷ് ഗോപി

Kannur Squad Theatre List

Box officeKannur SquadMammootty
Comments (0)
Add Comment