കമൽ ഹാസൻ മണിരത്നം ചിത്രത്തിന് പേരിട്ടു!! വേഷമിടുന്നത് വമ്പൻ താരനിര

Kamal Haasan Mani Ratnam new movie name revealed : കമൽ ഹാസൻ – മണിരത്നം കൂട്ടുകെട്ട് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. കമൽ ഹാസന്റെ 234-ാം ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്നം ആണ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിന് മുൻപായി ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള നിരവധി അപ്ഡേറ്റുകൾ

അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ‘തഗ് ലൈഫ്‘ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ തൃഷ, ജയം രവി എന്നീ സൂപ്പർതാരങ്ങൾക്ക് ഒപ്പം മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആയ ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തുന്നു. തൃഷയും ജയം രവിയും ചിത്രത്തിന്റെ ഭാഗമാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഭാഗമാകും എന്ന കാര്യം ഇന്നാണ് സ്ഥിരീകരണം ആയത്.

Kamal Haasan Mani Ratnam new movie

‘തഗ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കമൽ ഹാസന്റെ മുഖം വ്യക്തമാകാത്ത രീതിയിൽ മറച്ചതായിയാണ് കാണപ്പെടുന്നത്. എആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ഈ ചിത്രം രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജിയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‘നായകൻ’ എന്ന എവെർഗ്രീൻ ക്ലാസിക് ചിത്രത്തിന് ശേഷം, 33 വർഷത്തിന് ശേഷമാണ്

കമൽ ഹാസനും മണിരത്നവും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. രവി കെ ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ. ശ്രീകാർ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ, അന്മപറിവ് ആണ് ആക്ഷൻ കൊറിയോ ചെയ്യുന്നത്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ആണ് അടുത്തതായി റിലീസിന് തയ്യാറെടുക്കുന്നത്. കമൽ ഹാസൻ – മണിരത്നം ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 

Read Also: സേനാപതിയുടെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന് ആവശ്യം!! വെൽകം ബാക് ഇന്ത്യൻ

Kamal Haasan Mani Ratnam new movie name revealed

dulquer salmaanKamal HaasanMovie Title Release
Comments (0)
Add Comment