Celebrity childhood photos : സിനിമയിൽ ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെയും, സ്റ്റേജ് പരിപാടികളിലും മറ്റും അവതരിപ്പിച്ച വേഷങ്ങളിലൂടെയും തന്റെ മരണാനന്തരവും ആളുകൾ തന്നെ ഓർക്കുമ്പോഴാണ് ഒരു അഭിനേതാവിന്റെ യശസ്സ് വാനോളം ഉയരുന്നത്. മരണാനന്തരവും അവരെ ഓർക്കുകയും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ
ഒരു കലാകാരൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതം പൂർണമാവുകയാണ്. ഇത്തരത്തിൽ മലയാളികൾ എക്കാലവും ഓർക്കുന്ന രണ്ട് കലാകാരന്മാരുടെ ചിത്രങ്ങളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്, കലാഭവൻ അബിയും കലാഭവൻ ഹനീഫും. വ്യക്തി ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആയ ഇരുവരും, നിരവധി സ്റ്റേജിൽ പ്രോഗ്രാമുകളിൽ ഒരുമിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റേജ് പരിപാടികൾക്ക് പുറമെ, സിനിമ രംഗത്ത് വന്നശേഷം, നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. 2017 നവംബർ 30-ന്, തന്റെ 52-ാം വയസ്സിൽ കലാഭവൻ അബി വിട പറഞ്ഞപ്പോൾ, അത് മലയാള കലാ ലോകത്തിന് വലിയ നഷ്ടമാണ് വരുത്തിയത്. ഇപ്പോൾ, കലാഭവൻ ഹനീഫും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. കലാകാരന്റെ വിയോഗത്തിൽ ആരാധകരും സഹപ്രവർത്തകരും അനുശോചനം അറിയിക്കുമ്പോൾ,
Kalabhavan Haneef Abi childhood photos
ഈ സുഹൃത്തുക്കൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയം ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് കടന്നു വന്നേക്കാം. കലാഭവൻ അബിയുടെ മകനും നടനുമായ ഷെയിൻ നിഗം, കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ അർപ്പിക്കാനായി ഈ ചിത്രം പങ്കുവെച്ചപ്പോൾ, തന്റെ പിതാവും കലാഭവൻ ഹനീഫും തമ്മിലുള്ള വ്യക്തി ബന്ധവും സ്നേഹവും ആണ് ഷെയിൻ പ്രകടിപ്പിച്ചത്.
Read Also: അവസാനമായി കലാഭവൻ ഹനീഫിനെ കാണാൻ സുഹൃത്തുക്കൾ എല്ലാവരും എത്തി