രണ്ടാം ദിനം തിയേറ്റർ കൂട്ടി കാതൽ, ആദ്യ ദിന ബോക്സ് ഓഫിസ് റിപ്പോർട്ട് പുറത്ത്

Kaathal the Core first day box office collection and theatre list : മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ മികച്ച പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ വെന്നിക്കൊടി പാറിക്കുകയാണ്. നവംബർ 23-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, വിപ്ലവകരമായ പ്രമേയം കൊണ്ടും, മമ്മൂട്ടി എന്ന അഭിനേതാവിന്റെ പ്രകടനം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.

ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ‘കാതൽ ദി കോർ’-ന്റെ ഒന്നാം ദിന പ്രേക്ഷക സ്വീകാര്യത കണക്കിലാക്കി, രണ്ടാം ദിനം തിയേറ്ററുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ 150 തിയേറ്ററുകളിൽ ആണ് ‘കാതൽ ദി കോർ’ ആദ്യദിനം പ്രദർശനത്തിന് തീയതി. രണ്ടാം ദിനം 25 തിയേറ്ററുകളുടെ വർദ്ധനവോടെ, 175 തിയേറ്ററുകളിൽ ആണ് ‘കാതൽ ദി കോർ’ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടും

Kaathal the Core first day box office collection and theatre list

ഇതിനോടകം പുറത്തുവന്നിരിക്കുന്നു. 90 ലക്ഷം രൂപയാണ് ‘കാതൽ ദി കോർ’ ഒന്നാം ദിനം കളക്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ കണക്ക് അനുസരിച്ച്, സാക്നിൽക് റിപ്പോർട്ട് ചെയ്തത് പ്രകാരം, 49.5 ശതമാനത്തോടെ കോട്ടയത്താണ് ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആദ്യദിനം ലഭിച്ചിരിക്കുന്നത്. 46.9 ശതമാനത്തോടെ കൊച്ചിയാണ് രണ്ടാം സ്ഥാനത്ത്. ‘കാതൽ ദി കോർ’-ന്റെ സക്സസ് സെലിബ്രേഷൻ

കഴിഞ്ഞ ദിവസം രാത്രി നടക്കുകയുണ്ടായി. മമ്മൂട്ടി നിലവിൽ അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ടർബോ’യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ്. അവിടെ വെച്ചാണ് ‘കാതൽ ദി കോർ’ ടീം മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്റെ മികച്ച പ്രതികരണങ്ങൾ ലഭിച്ച ശേഷം ആഘോഷിച്ചത്. സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ, മറ്റു ചില അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ എല്ലാവരും ഒത്തുചേർന്നു. 

Read Also: പത്ത് വർഷത്തിന് ശേഷം ‘ദൃശ്യം’ പുറത്ത്!! മോഹൻലാൽ ചിത്രത്തെ മറികടന്ന് ‘കണ്ണൂർ സ്‌ക്വാഡ്’

Kaathal the Core first day box office collection and theatre list

Box officeKathal The CoreMammootty
Comments (0)
Add Comment