Kaathal the Core box office collection and OTT release

ബോക്സ് ഓഫീസിൽ നാഴികക്കല്ല് പിന്നിട്ട് ‘കാതൽ ദി കോർ’, ഒടിടി വിശദാംശങ്ങൾ അറിയാം

Kaathal the Core box office collection and OTT release : മമ്മൂട്ടി കമ്പനി നിർമ്മിച്ച ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ എന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവംബർ 23-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ, ബോക്സ് ഓഫീസിലും വലിയ നേട്ടം കൈവരിക്കാൻ ‘കാതൽ – ദി കോർ’-ന് സാധിച്ചു.

ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിച്ചാൽ, 1.05 കോടി രൂപയുടെ ഗംഭീര ഫസ്റ്റ് ഡേ കളക്ഷൻ നേടി കൊണ്ടാണ് ‘കാതൽ – ദി കോർ’ ആരംഭിച്ചത്. ആദ്യ വീക്ക് എൻഡിൽ 1.75 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം, പിന്നീട് പ്രതിദിനം ശരാശരി 0.5 കോടി രൂപക്ക് മുകളിൽ കളക്ട് ചെയ്തു. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 7.95 കോടി എന്ന വലിയ നേട്ടത്തിൽ എത്താൻ ചിത്രത്തിന് സാധിച്ചു.

Kaathal the Core box office collection and OTT release
Kaathal the Core box office collection and OTT release

റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ചയും 0.6 കോടി രൂപ നേടാൻ ചിത്രത്തിന് സാധിച്ചു. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, ഇതിനോടകം 10.40 കോടി രൂപയാണ് ‘കാതൽ – ദി കോർ’ കളക്ട് ചെയ്തിരിക്കുന്നത്. വിപ്ലവകരമായ കഥ പറഞ്ഞ മമ്മൂട്ടിയുടെ ‘കാതൽ – ദി കോർ’നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ നേട്ടം തന്നെയാണ്. ഇപ്പോൾ, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

Kaathal the Core box office collection and OTT release

ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ അവസാനവാരം ക്രിസ്മസ് പ്രമാണിച്ച് ‘കാതൽ – ദി കോർ’ ഒടിടി പ്രേക്ഷകരിൽ എത്തും എന്നാണ് കണക്കാക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് ജിയോ സിനിമ, ആമസോൺ പ്രൈം വീഡിയോ എന്നിവയാണ് പറഞ്ഞുകേൾക്കുന്നത്.

Read Also: ക്ലൈമാക്സ് രംഗത്തിൽ ഉള്ളത് ദുൽഖർ സൽമാൻ അല്ല, വെളിപ്പെടുത്തലുമായി ‘ബാംഗ്ലൂർ ഡേയ്സ്’ സംവിധായിക