ഓമനയുടെ ശബ്ദമായ ജോമോൾ!! വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം

Jomol express gratitude to voiceover for Jyothika Kaathal the Core: ‘കാതൽ – ദി കോർ’ എന്ന ചിത്രം മികച്ച വിജയം നേടിയതോടെ, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും വീണ്ടും വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ചിത്രത്തിലെ സ്ത്രീ കേന്ദ്ര കഥാപാത്രമായ ഓമനയെ അവതരിപ്പിച്ച നടി ജ്യോതികയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വളരെ മികച്ച അഭിനയമാണ് ജ്യോതിക ചിത്രത്തിൽ കാഴ്ചവച്ചത്. എന്നാൽ, ജ്യോതിക അവതരിപ്പിച്ച ഓമനക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാള നടി ജോമോൾ ആണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്ന ജോമോൾ, ‘കാതൽ – ദി കോർ’-ലേക്ക് തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

Jomol express gratitude to voiceover for Jyothika Kaathal the Core

“കാതൽ – ദി കോർ എന്ന സിനിമയിൽ പ്രവർത്തിക്കാൻ ആദ്യമായി അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതിപുലർത്താൻ കഴിയുമോ എന്നതിലും, ഗംഭീരമായ കഥയോട് എനിക്ക് നീതിപുലർത്താൻ കഴിയുമോ എന്നതിലും മടി. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന് 

ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ ശാശ്വതമായി നന്ദിയുള്ളവളാണ്,” ജോമോൾ കുറിച്ചു. “എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ തന്നതിന് നന്ദി മമ്മൂക്ക,” ജോമോൾ കൂട്ടിച്ചേർത്തു. തീർച്ചയായും ജ്യോതികയുടെ പ്രകടനത്തോടൊപ്പം തന്നെ, അതിന് യോജിച്ച ജോമോളുടെ ശബ്ദം കൂടി ചേരുമ്പോഴാണ് ഓമന എന്ന കഥാപാത്രം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. അതിനുള്ള പ്രശംസ ജോമോൾക്കും ലഭിക്കേണ്ടതുണ്ട്. 

Read Also: മമ്മൂട്ടിയുടെ സഹായിയിൽ നിന്ന് സുഹൃത്തായി മാറിയ സുധി, 14 വർഷങ്ങൾ കൊണ്ടുവന്ന മാറ്റം

Jomol express gratitude to voiceover for Jyothika Kaathal the Core

JomolJyothikaKathal The Core
Comments (0)
Add Comment