Joju George Joshy movie Antony review malayalam

ജോഷിയുടെ ക്ലാസും ജോജുവിന്റെ മാസും, ‘ആന്റണി’ റിവ്യൂ

Joju George Joshy movie Antony review malayalam. Antony movie review. Antony movie theatre response

Joju George Joshy movie Antony review malayalam : ജോജു ജോർജ്, കല്യാണി പ്രിയദർശൻ, വിജയരാഘവൻ, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് ഇതിഹാസ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു കമ്പ്ലീറ്റ് ജോഷി സ്റ്റൈൽ, ആക്ഷൻ ഡ്രാമയാണ് ‘ആന്റണി’.

‘കൗരവർ’, ‘ലേലം’, ‘വാഴുന്നോർ’ തുടങ്ങിയ എവെർഗ്രീൻ ജോഷി സിനിമകളെ ഓർമിപ്പിക്കുന്ന ‘ആന്റണി’, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ജോഷി ബ്രില്യൻസ് കൊണ്ടും ശ്രദ്ധേയമാകുന്നു. ജോജു ജോർജിന്റെ മാസ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകനെ എഴുന്നേറ്റ് നിന്ന് കയ്യടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ചിത്രത്തിൽ അവറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന,

Joju George Joshy movie Antony review malayalam
Joju George Joshy movie Antony review malayalam

വിജയരാഘവനും ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കല്യാണി പ്രിയദർശന്റെ ഇതുവരെ കാണാത്ത മറ്റൊരു പ്രകടനം ‘ആന്റണി’യിൽ കാണാൻ സാധിക്കുന്നു. പ്രധാന കഥാപാത്രങ്ങൾക്ക് പുറമേ, ആശ ശരത്, അപ്പാനി ശരത്, സിജോയ് വർഗീസ്, ടിനി ടോം, ജുവൽ മേരി, രാജേഷ് ശർമ തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിലെ സംഗീതമാണ് മറ്റൊരു ഹൈലൈറ്റ്.

പ്രത്യേകിച്ച് ബിജിഎം എല്ലാം പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുന്നതാണ്. ജയ്ക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. എയ്ൻസ്റ്റീൻ സാക് പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണദിവെ ആണ്. ശ്യാം ശശിധരൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായം ലഭിക്കുന്ന ചിത്രം, വലിയ വിജയമായി മാറും എന്ന് പ്രതീക്ഷിക്കാം. 

Read Also: അതിജീവനത്തിന്റെ ഏറ്റവും വലിയ സാഹസികത!! ‘ആടുജീവിതം’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Joju George Joshy movie Antony review malayalam