Joju George is set to make his directorial debut

സംവിധായകനായി ജോജു ജോർജ് അരങ്ങേറ്റം കുറിക്കുന്നു!! ചിത്രത്തിന്റെ വിശദാംശങ്ങൾ അറിയാം

Joju George directorial debut, Joju George new movie

Joju George is set to make his directorial debut : ദേശീയ പുരസ്കാര ജേതാവായ നടൻ ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. നടൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ജോജു, തനിക്ക് സംവിധാനം ചെയ്യാനുള്ള ആഗ്രഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

‘പണി’ എന്നാണ് ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത്. പരിചയസമ്പന്നനായ ഛായാഗ്രഹകൻ വേണു ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ആരൊക്കെ എന്നതിനെ സംബന്ധിച്ചും സൂചനകൾ പുറത്തുവരുന്നു.

Joju George is set to make his directorial debut

പുറത്തുവരുന്ന ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ബിഗ് ബോസ് മലയാളം സീസൺ 5-ലെ മത്സരാർത്ഥികൾ ആയിരുന്ന ജുനൈസ് വിപി, സാഗർ സൂര്യ എന്നിവർ ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബോസ് സീസൺ 5 ജേതാവായ അഖിൽ മാരാരും, ഈ ചിത്രത്തിൽ

ജോജുവിനൊപ്പം പ്രവർത്തിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജുനൈസും സാഗറും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന് ജോജു തിരക്കഥ രചിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ‘പണി’ എന്ന ജോജു ജോർജ് സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ സൂചനകളാണ് നേരത്തെ വന്നിരുന്നത് എന്നതാണ്. 

Read Also: കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം!! എൽസിയു പ്രപഞ്ചത്തിൽ വീണ്ടും എത്തുന്നോ

Joju George is set to make his directorial debut