കാർത്തിയുടെ വൺ മാൻ ഷോയായി ‘ജപ്പാൻ’, ‘ജിഗർതണ്ട ഡബിളക്സ്’ സൂപ്പർ!! ബോക്സ്‌ഓഫിസ് കണക്കുകൾ അപ്രതീക്ഷിതം
Jigarthanda DoubleX and Japan movie first day box office collection :ഈ കഴിഞ്ഞ വെള്ളിയാഴ്ച 2 തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. കാർത്തി ശിവകുമാർ നായകനായി എത്തിയ ‘ജപ്പാൻ’, രാഘവ ലോറൻസ്, എസ്ജെ സൂര്യ എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത
‘ജിഗർതണ്ട ഡബിളക്സ്’ എന്നീ സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ട് സിനിമകളുടെയും വലിയ സ്റ്റാർ കാസ്റ്റും, പ്രതിപാദനരായ അണിയറ പ്രവർത്തകരും കാരണത്താൽ ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്. എന്നാൽ, കാർത്തി നായകനായി എത്തിയ ‘ജപ്പാൻ‘ സമ്മിശ്ര പ്രതികരണം ആണ് നേടുന്നത്. ക്രൈം കോമഡി തമിഴ് ചിത്രങ്ങളുടെ പതിവ് സ്റ്റൈലിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
രാജു മുരുകൻ തിരക്കഥ രചിച്ച സംവിധാനം ചെയ്ത ചിത്രത്തിൽ, കാർത്തിയുടെ വൺ മാൻ ഷോ ആണ് കാണാൻ സാധിക്കുന്നത്. അതേസമയം, കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട ഡബിളക്സ്‘, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, അവതരണം കൊണ്ടും, ഉള്ളടക്കം കൊണ്ടും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്. എന്നിരുന്നാലും, രണ്ട് ചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷൻ പരിശോധിച്ചാൽ,
Japan Movie Review
‘ജപ്പാൻ’ ആണ് മുന്നിട്ട് നിൽക്കുന്നത്. ‘ജപ്പാൻ’ 2.4 കോടി രൂപ ഫസ്റ്റ് ഡേ ബോക്സ് ഓഫീസ് കളക്ഷൻ നേടിയപ്പോൾ, ഏകദേശം രണ്ട് കോടി രൂപയാണ് ‘ജിഗർതണ്ട ഡബിളക്സ്’ നേടിയ കളക്ഷൻ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിലാണ് ‘ജപ്പാൻ’ മുന്നിട്ടത്. എന്നാൽ, ഈ വീക്കെൻഡ് അവസാനിക്കുന്നതോടെ കണക്കുകൾ മാറിമറിയും എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ പ്രകടമാകുന്നത്.
Read Also: ആട് തോമക്ക് ശേഷം, ഇനി വല്ല്യേട്ടന്റെ വരവാണ്!! മമ്മൂട്ടി ചിത്രം വീണ്ടും തിയേറ്ററുകളിൽ