തങ്കനെ തിരഞ്ഞെടുത്തത് മമ്മൂട്ടി തന്നെ!! കാതലിലെ ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്കി, സംവിധായകൻ സംസാരിക്കുന്നു
Jeo Baby talks on Mammootty intimate scene in Kaathal the Core movie : ജിയോ ബേബി എന്ന സംവിധായകന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘കാതൽ – ദി കോർ’. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട വിപ്ലവകരമായ വിഷയം ചർച്ച ചെയ്യുന്ന ഈ സിനിമയിൽ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ച നടനാണ് സുധി കോഴിക്കോട്.
മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ തങ്കൻ എന്ന കഥാപാത്രത്തെ ആണ് സുധി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലേക്ക് സുധിയെ തിരഞ്ഞെടുത്തതിനെ സംബന്ധിച്ച് സംവിധായകൻ ജിയോ ബേബി ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. തന്റെ സിനിമകളിൽ നേരത്തെയും അഭിനയിച്ചിട്ടുള്ള സുധി,
മികച്ച ഒരു അഭിനേതാവാണ് എന്ന കാര്യം താൻ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും, ‘കാതൽ – ദി കോർ’ കഥ കേട്ടപ്പോൾ ഈ കഥാപാത്രത്തിലേക്ക് തന്റെ മനസ്സിൽ ആദ്യം എത്തിയത് സുധിയുടെ മുഖമായിരുന്നു എന്നും ജിയോ ബേബി പറഞ്ഞു. ശേഷം, മുൻ സിനിമകളിലെ സുധിയുടെ അഭിനയം കണ്ട മമ്മൂട്ടി ഓകെ പറയുകയായിരുന്നു. അതേസമയം, വിപ്ലവകരമായ വിഷയം ചർച്ച ചെയ്ത സിനിമയും മമ്മൂട്ടിയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും, ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്കിയതിനെ സംബന്ധിച്ച് ആളുകൾക്കിടയിൽ ചർച്ച നടക്കുന്നുണ്ട്.
Jeo Baby talks on Mammootty intimate scene in Kaathal the Core movie
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയതുകൊണ്ടാണ് ഇന്റിമേറ്റ് രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ, രചയിതാക്കളായ പോൾസണും ആദർശും തന്നോട് കഥ പറയുമ്പോൾ അതിൽ അത്തരം ചില രംഗങ്ങൾ ഉണ്ടായിരുന്നു എന്നും, അത്തരം രംഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ അത് തനിക്ക് അനുയോജ്യമാവുകയുള്ളൂ എന്ന് മമ്മൂട്ടിയെ പ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതിനു മുന്നേ തന്നെ താൻ നിലപാട് സ്വീകരിച്ചിരുന്നു എന്ന് സംവിധായകൻ പറഞ്ഞു. വിഡിയോ കാണാം