Jeo Baby revealed the actor to replace Mammootty in Kaathal the Core

മാത്യു ദേവസ്സിയായി മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ സങ്കല്പിച്ചിരുന്നു, ആരെന്ന് വെളിപ്പെടുത്തി ജിയോ ബേബി

Jeo Baby revealed the actor to replace Mammootty in Kaathal the Core

Jeo Baby revealed the actor to replace Mammootty in Kaathal the Core: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ വലിയ വിജയമായി മാറിയിരിക്കുകയാണ്. വിപ്ലവകരമായ കഥ പറഞ്ഞു ചിത്രം, കേരള ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കുകയുണ്ടായി. ഇത് സംബന്ധിച്ച്

സംവിധായകൻ ജിയോ ബേബി ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. ‘കാതൽ ദി കോർ’ വിജയമായതിന് പിന്നാലെ, ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും നിരൂപക പ്രശംസയും പ്രേക്ഷക കയ്യടിയും ലഭിച്ചിരുന്നു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇരുവരും ആദ്യം കഥ ജിയോ ബേബിയോട് അവതരിപ്പിക്കുകയും, പിന്നീട് ജിയോ ബേബിയിലൂടെ അത് സിനിമയായി മാറുകയും ആയിരുന്നു.

Jeo Baby revealed the actor to replace Mammootty in Kaathal the Core
Jeo Baby revealed the actor to replace Mammootty in Kaathal the Core

ഈ സിനിമയുടെ കഥ ആദ്യമായി മമ്മൂട്ടിയോട് ആണ് പറഞ്ഞത് എന്ന് ജിയോ ബേബി പലതവണ പറഞ്ഞിട്ടുണ്ട്. കഥ കേട്ടപാടെ ഇഷ്ടപ്പെടുകയും, രണ്ട് മൂന്ന് സിറ്റിംഗോടെ മമ്മൂട്ടി സിനിമ ഫിക്സ് ചെയ്യുക ആയിരുന്നു എന്നും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ മമ്മൂട്ടി അല്ലായിരുന്നുവെങ്കിൽ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാത്യു ദേവസിയെ അവതരിപ്പിക്കാൻ ആരായിരുന്നു തന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിയോ ബേബി.

Jeo Baby revealed the actor to replace Mammootty in Kaathal the Core

ഒരുപക്ഷെ മമ്മൂട്ടി സമ്മതം പറഞ്ഞില്ലായിരുന്നുവെങ്കിൽ, സുരാജ് വെഞ്ഞാറമൂട് ആയിരുന്നു തന്റെ മനസ്സിൽ എന്നാണ് ജിയോ ബേബി വെളിപ്പെടുത്തിയത്. സുരാജ് വെഞ്ഞാറമടും ജിയോ ബേബിയും ഒന്നിച്ച ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ എന്ന സിനിമ വലിയ വിജയമായി മാറിയിരുന്നു. എന്തുതന്നെയായാലും, ഏകദേശം 14 കോടി രൂപയോളം ‘കാതൽ ദി കോർ’ ബോക്സ് ഓഫീസ് കളക്ഷൻ ആയി നേടി കഴിഞ്ഞു.

Read Also: ദൃശ്യം ചെയ്യാനായി രജനീകാന്തിനെ സമീപിച്ചപ്പോൾ, നൽകിയ മറുപടി വെളിപ്പെടുത്തി ജിത്തു ജോസഫ്