Jeo Baby Mammootty starrer Kaathal the Core is a brave story

സൂപ്പർസ്റ്റാറുകൾ ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത വേഷം, മമ്മൂട്ടിയുടെ കാതൽ മലയാള സിനിമയുടെ മാറ്റം

Jeo Baby Mammootty starrer Kaathal the Core is a brave story

Jeo Baby Mammootty starrer Kaathal the Core is a brave story : മലയാള സിനിമ ലോകത്ത് പ്രേക്ഷകരുടെ ബഹുമതിയായി മെഗാസ്റ്റാർ പട്ടം നിലനിർത്തിപ്പോരുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന അഭിനേതാവിന്, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഇനി എന്താണ് തെളിയിക്കാനുള്ളത് എന്ന് പലരും ചിന്തിച്ചു പോയേക്കാവുന്ന ചോദ്യമാണ്. എന്നാൽ, നാല് പതിറ്റാണ്ടിലേറെക്കാലമായി

മലയാള സിനിമ ഇൻഡസ്ട്രിയൽ തുടരുന്ന മമ്മൂട്ടി എന്ന അഭിനേതാവിൽ നിന്ന്, ഇതുവരെ കാണാത്ത പുതുമ പ്രേക്ഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അത് എന്തുകൊണ്ടാണ് എന്നതിന്റെ ഉത്തരമാണ് ‘കാതൽ ദി കോർ’. സംവിധാനം ജിയോ ബേബി, കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത് മമ്മൂട്ടിയും ജ്യോതികയും, പേര് കാതൽ, സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് ഒരു സാധാരണ ഫാമിലി റൊമാന്റിക് ചിത്രമായിരിക്കും എന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

Jeo Baby Mammootty starrer Kaathal the Core is a brave story
Jeo Baby Mammootty starrer Kaathal the Core is a brave story

എന്നാൽ, ഇത് ഒരു വ്യത്യസ്തമായ ഫാമിലി ചിത്രം ആയിരിക്കും എന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു, താൻ ഇതുവരെ ചെയ്യാത്ത ഒരു പ്രമേയമാണ് ഈ സിനിമ പറയുന്നത് എന്ന് മമ്മൂട്ടിയും ആരാധകർക്ക് ഉറപ്പുനൽകി. മമ്മൂട്ടിയുടെ വാക്കാലുള്ള ഉറപ്പും, മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ വിശ്വാസ്യതയും ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ‘കാതൽ ദി കോർ’. ഇത് പ്രണയത്തിന്റെ കാതൽ അല്ല,

Jeo Baby Mammootty starrer Kaathal the Core is a brave story

സാമൂഹിക പ്രതിബദ്ധതയുള്ള കാമ്പുള്ള കാതലായ ഒരു വിഷയമാണ് ഈ സിനിമ പറയുന്നത്. ജിയോ ബേബിയുടെ അവതരണവും, മമ്മൂട്ടിയുടെ അഭിനയ പ്രകടനവും പ്രേക്ഷകരെ കയ്യടിപ്പിക്കുന്നു. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപ്ലവകരമായ ഒരു വിഷയം, ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾ ചെയ്യാൻ മടിക്കുന്ന കഥാപാത്രം, ഇത് മലയാള സിനിമയുടെ മാറ്റത്തിന്റെ തുടക്കം, അതിന്റെ പേരാണ് മമ്മൂട്ടി. 

Read Also: മാത്യു – ഓമന ദമ്പതികളുടെ ദാമ്പത്യവും സ്നേഹവും, ‘കാതൽ ദി കോർ’ പുതിയ ടീസർ പുറത്ത്