Jeethu Joseph reveals about approach Rajinikanth to Drishyam

ദൃശ്യം ചെയ്യാനായി രജനീകാന്തിനെ സമീപിച്ചപ്പോൾ, നൽകിയ മറുപടി വെളിപ്പെടുത്തി ജിത്തു ജോസഫ്

Jeethu Joseph reveals about approach Rajinikanth to Drishyam

Jeethu Joseph reveals about approach Rajinikanth to Drishyam: മലയാള ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ് ‘ദൃശ്യം’. മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച്, ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രം, പ്രേക്ഷക സ്വീകാര്യതയ്ക്ക് ഒപ്പം തന്നെ, നിരൂപക പ്രശംസയും നേടിയിരുന്നു.

പിന്നീട്, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലേക്ക് ‘ദൃശ്യം’ റീമേക്ക് ചെയ്യുകയുണ്ടായി. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ റീമേക് യഥാക്രമം പി വാസു, ശ്രീപ്രിയ, നിഷികാന്ത് കമ്മത്ത് എന്നിവർ സംവിധാനം ചെയ്തപ്പോൾ, തമിഴിൽ ഒരുക്കിയ ‘പാപനാശം’ ജിത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്. ഇപ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.

Jeethu Joseph reveals about approach Rajinikanth to Drishyam

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കിയ കോർട്ട് ഡ്രാമയായ ‘നേര്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ, ‘പാപനാശം’ത്തിനായി രജനീകാന്തിനെ സമീപിച്ചതിനെ കുറിച്ച് ജിത്തു ജോസഫ് പറയുകയുണ്ടായി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി രജനീകാന്തിനെ സമീപിച്ചിരുന്നെങ്കിലും, അദ്ദേഹം സിനിമ മുഴുവൻ കണ്ട ശേഷം

അതിലെ നായകനെ തല്ലുന്ന രംഗങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അവസരം നിരസിക്കുകയായിരുന്നു എന്ന് ജിത്തു ജോസഫ് പറഞ്ഞു. തുടർന്ന് കമൽഹാസനെ സമീപിക്കുകയും, അദ്ദേഹം സമ്മതം നൽകുകയും ചെയ്ത ശേഷം, രജനീകാന്ത് താൽപ്പര്യം പ്രകടിപ്പിച്ചു എന്നും, എന്നാൽ അപ്പോഴേക്കും കമൽഹാസനുമായി തീരുമാനമായിരുന്നു എന്നും ജിത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു. 

Read Also: ആരാധകരുടെ പരിശ്രമം ഫലം കണ്ടു, നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മോഹൻലാൽ

Jeethu Joseph reveals about approach Rajinikanth to Drishyam