“ഇത് അഭിനയ ഭ്രമം” മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ കണ്ട ശേഷം പ്രതികരണവുമായി ജയസൂര്യ

Jayasurya applauds Mammootty Bramayugam movie: പരീക്ഷണ സിനിമകളോട് പൊതുവേ വിമുഖത കാണിക്കുന്നവരാണ് മലയാള സിനിമ പ്രേക്ഷകർ എന്ന ഒരു പൊതു അഭിപ്രായം ഇന്ത്യൻ സിനിമാലോകത്ത് നിലനിൽക്കുന്നതാണ്. എന്നാൽ, മമ്മൂട്ടി എന്ന നടൻ കൊണ്ടുവരുന്ന പരീക്ഷണങ്ങൾ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. ഇതിന്റെ സമീപകാല ഉദാഹരണങ്ങളാണ്

‘കാതൽ’, ‘ഭ്രമയുഗം’ തുടങ്ങിയ സിനിമകൾ. ആകെ നാല് കഥാപാത്രങ്ങൾ, ഹൊറർ ചിത്രം, അതും ബ്ലാക്ക് & വൈറ്റ് അവതരണം, മമ്മൂട്ടി എന്ന നടനല്ലാതെ മറ്റാർക്ക് സാധിക്കും ഈ 21-ാം നൂറ്റാണ്ടിൽ ഇത്തരമൊരു പരീക്ഷണത്തിന്. പരീക്ഷണത്തിൽ പങ്കാളിയായി എന്ന് മാത്രമല്ല, അത് വിജയിപ്പിക്കുന്നതിലും മമ്മൂട്ടിയുടെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ നടൻ ജയസൂര്യ ‘ഭ്രമയുഗം’ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

“തീർച്ചയായും കാണേണ്ട അഭിനയ ഭ്രമം,” എന്നാണ് ‘ഭ്രമയുഗം’ കണ്ട ശേഷം ജയസൂര്യ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്. ‘ഭ്രമയുഗം’-ത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ ഈ കുറിപ്പ് പങ്കുവെച്ചത്. ജയസൂര്യ മാത്രമല്ല മലയാളത്തിൽ നിന്നും, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുമുള്ള മറ്റു നിരവധി അഭിനേതാക്കളും ‘ഭ്രമയുഗം’ കണ്ട ശേഷം മമ്മൂട്ടിയെ പ്രശംസിച്ച് എത്തിയിരുന്നു.

അതേസമയം, ‘ഭ്രമയുഗം’-ത്തിന് മികച്ച സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മലയാളി ഓഡിയൻസ് ചിത്രം ഏറ്റെടുത്തപ്പോൾ, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും എല്ലാം ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിദേശരാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതായി ആണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

BramayugamJayasuryaMammootty
Comments (0)
Add Comment