മകളുടെ കല്ല്യാണമല്ല, പാവപ്പെട്ടവനെ സഹായിക്കുന്നതിനാണ് കാശ് ചെലവാക്കുന്നത് !! സുരേഷ് ഗോപിയെ കുറിച്ച് ജയറാം

Jayaram opens up on Suresh Gopi’s generosity: മലയാള സിനിമ ലോകത്ത് വളരെ അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് വ്യക്തികളാണ് നടന്മാരായ ജയറാമും സുരേഷ് ഗോപിയും. ‘തൂവൽസ്പർശം’, ‘ഇന്നലെ’, ‘സമ്മർ ഇൻ ബത്‌ലഹേം’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോൾ, സുരേഷ് ഗോപി തന്റെ മകൾ ഭാഗ്യയുടെ വിവാഹ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ജനുവരി 17-നാണ് സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹം. അതേസമയം, തന്റെ സാമൂഹിക രാഷ്ട്രീയ സേവനങ്ങളിലും സുരേഷ് ഗോപി സജീവമായി തുടരുന്നു. ഇത് സംബന്ധിച്ച് ഒരു അഭിമുഖത്തിൽ ജയറാം ഇങ്ങനെ പറയുന്നു, “ആ പാവം പൈസ ഉണ്ടാക്കുന്നത് മുഴുവൻ ചാരിറ്റിക്ക് നൽകുകയാണ്.”

Jayaram opens up on Suresh Gopi’s generosity

മകളുടെ വിവാഹത്തിന് സ്വർണം എടുക്കാനോ, ഓഡിറ്റോറിയത്തിന് വാടക നൽകാനോ തന്റെ കയ്യിൽ കാശ് ഉണ്ടോ എന്നത് നോക്കാതെ, ആരെങ്കിലും കഷ്ടപ്പാട് പറഞ്ഞാൽ അവർക്ക് ആ കാശ് നൽകുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ജയറാം പറയുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക മകളുടെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്തി വരുമ്പോൾ,

പാവപ്പെട്ടവരെ സഹായിക്കാനാണ് സുരേഷ് ഗോപി മുൻതൂക്കം നൽകുന്നത് എന്നാണ് ജയറാമിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. സുരേഷ് ഗോപി സെന്റ് പേഴ്സന്റ് ആണെന്നും ജയറാം പറയുന്നു. നേരത്തെ, സുരേഷ് ഗോപി ഗാനം ആലപിക്കുന്നത് അനുകരിച്ച ജയറാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇരുവരുടെയും സൗഹൃദമാണ് ഇവിടെ ഉയർത്തിക്കാട്ടപ്പെടുന്നത്.

Jayaram opens up on Suresh Gopi’s generosity

Celebrity InterviewJayaramSuresh Gopi
Comments (0)
Add Comment