Jayaram Interview on Mammootty in Abraham Ozler movie

‘അബ്രഹാം ഓസ്ലർ’-ൽ മമ്മൂട്ടി ഉണ്ടോ!! ഒടുവിൽ ആരാധകരുടെ ചോദ്യത്തിന് പ്രതികരിച്ച് ജയറാം

jayaram Interview. Mammootty in Abraham Ozler movie. Abraham Ozler Jayaram movie

Jayaram Interview on Mammootty in Abraham Ozler movie : ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘അബ്രഹാം ഓസ്ലർ’. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം, ഒരു മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ഒരു ഇടവേളക്ക് ശേഷം ആണ് ജയറാം വീണ്ടും മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ജയറാമിന്റെ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമായ

‘ഖോസ്റ്റ്’ന്റെ പ്രമോഷൻ വേളയിൽ അദ്ദേഹം ‘അബ്രഹാം ഓസ്ലർ‘-മായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി നൽകുകയുണ്ടായി. മലയാളത്തിലേക്ക് ഇനി തനിക്ക് അത്രയും മികച്ചതായി തോന്നുന്ന കഥകൾ കേട്ടാൽ മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്ന് നേരത്തെ ജയറാം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ‘അബ്രഹാം ഓസ്ലർ’ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു,

Jayaram Interview on Mammootty in Abraham Ozler movie

മിഥുൻ മാനുവൽ തോമസ് തന്നോട് ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് അത് വളരെ ഇഷ്ടമായി എന്ന് പറഞ്ഞ ജയറാം, ഇത് ഒരു ത്രില്ലർ ജോണറിൽ പെടുന്ന സിനിമയാണ് എന്നും, ചിത്രത്തിൽ താൻ രണ്ട് ഗെറ്റപ്പിൽ ആയി ആണ് എത്തുന്നത് എന്നും പറഞ്ഞു. അതേസമയം, ‘അബ്രഹാം ഓസ്ലർ’-ൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ജയറാം നൽകിയ മറുപടി ഇങ്ങനെ,

Jayaram Interview on Mammootty in Abraham Ozler movie

അതിനെ കുറിച്ച് താൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല എന്നും, അത് സസ്പെൻസ് ആയി തുടരട്ടെ എന്നുമാണ് ജയറാം മറുപടി നൽകിയത്. ജയറാം ഈ റൂമർ തള്ളാതിരുന്നതും, നേരത്തെ വ്യത്യസ്ത സോഴ്സുകളിൽ നിന്ന് വന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയും നോക്കുകയാണെങ്കിൽ, ‘അബ്രഹാം ഓസ്ലർ’-ൽ 15 മിനിറ്റോളം ദൈർഘ്യമുള്ള അതിഥി വേഷത്തിൽ മമ്മൂട്ടി എത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

Read Also: വെങ്കട് പ്രഭുവിന്റെ ‘ദളപതി 68’ ഒരുങ്ങുന്നു, സ്റ്റാർ കാസ്റ്റ് പുറത്ത്