Jawan ott extended version time duration : ഷാരൂഖ് ഖാന്റെ ഈ വർഷത്തെ രണ്ടാമത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ ‘ജവാൻ’ ഇപ്പോൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, നവംബർ 2, ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ നെറ്റ്ഫ്ലിക്സിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനൊപ്പം ഒരു സർപ്രൈസും
ആരാധകർക്കായി ഒടിടി പ്ലാറ്റ്ഫോം ഉണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ദൈർഘ്യമേറിയ വേർഷൻ ആണ് ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്നത് എന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം. ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ തന്നെ ഒരു പ്രൊമോ വീഡിയോ പങ്കുവെച്ചു കൊണ്ടാണ്, ജവാൻ (എക്സ്റ്റണ്ടഡ് വേർഷൻ) ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നേരത്തെ, വന്ന റിപ്പോർട്ടുകൾ പ്രകാരം
തിയേറ്ററിൽ പ്രദർശിപ്പിച്ചതിനേക്കാൾ ഏകദേശം 10 – 15 മിനിറ്റ് ദൈർഘ്യം കൂടുതൽ ആയിരിക്കും ‘ജവാൻ’-ന്റെ ഒടിടി വേർഷന് എന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇതിൽ, അധിക ഗാനരംഗങ്ങളും, നയൻതാര, പ്രിയാമണി എന്നിവരുടെ തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചില രംഗങ്ങളും ഉൾക്കൊള്ളുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായി ആണ് ഇപ്പോൾ ‘ജവാൻ’ ഒടിടിയിൽ എത്തിയപ്പോൾ കാണാൻ സാധിച്ചത്.
Jawan ott extended version time duration
തിയേറ്ററിൽ പ്രദർശിപ്പിച്ചതിനേക്കാൾ ആകെ ഒരു മിനിറ്റ് ദൈർഘ്യം മാത്രമാണ് ‘ജവാൻ’-ന്റെ ഒടിടി വേർഷനിൽ അധികമായി ഉള്ളത്. 2.49 മണിക്കൂർ ആയിരുന്നു ‘ജവാൻ’ തിയേറ്റർ വേർഷൻ ദൈർഘ്യം എങ്കിൽ, 2.50 മണിക്കൂർ ആണ് ‘ജവാൻ’ ഒടിടി വേർഷൻ ദൈർഘ്യം. ഇത് പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരുടെ രോഷത്തിന് കാരണമായിരിക്കുകയാണ്. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
Read Also: ഫാമിലി ഹൊറർ കോമഡി!! ഈ വാരം ഒടിടി സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്ന സിനിമകളും സീരീസുകളും