പുറത്തായത് ഖവാജ, ബുമ്രയുടെ ആഘോഷം കോൺസ്റ്റസിന് നേരെ!! വീഡിയോ

Jasprit Bumrah and team India totally fired to Konstas: സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുന്ന വേളയിൽ, അത്യന്തം സിനിമാറ്റിക് മുഹൂർത്തങ്ങൾക്കാണ് ക്രിക്കറ്റ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. 185 റൺസ് ടോട്ടലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.

ശേഷം, ഓസ്ട്രേലിയ ബാറ്റ് ചെയ്യാൻ എത്തിയതോടെയാണ് അസ്വാഭാവിക സംഭവവികാസങ്ങൾ മൈതാനത്ത് നടന്നത്. ഓസ്ട്രേലിയക്ക്‌ വേണ്ടി കഴിഞ്ഞ മത്സരത്തിന് സമാനമായി യുവതാരം സാം കോൺസ്റ്റസും ഉസ്മാൻ ഖവാജയും ഇന്നിങ്സ് ഓപ്പൺ ചെയ്തു. ക്യാപ്റ്റൻ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്തത്. ബുമ്ര തന്റെ രണ്ടാമത്തെ ഓവർ എറിയാൻ എത്തിയ വേളയിൽ, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന കോൺസ്റ്റസുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇടവിട്ട് ഇടവിട്ട് ഇരുവർക്കും ഇടയിൽ വാഗ്വാദം സംഭവിച്ചപ്പോൾ, 

അമ്പയർ രണ്ടുപേരെയും അതിൽനിന്ന് വേർപിരിക്കാൻ ശ്രമം തുടർന്നു. ശേഷം, തന്റെ ഓവറിന്റെ അവസാനത്തെ പന്തിൽ ബുമ്ര, ഉസ്മാൻ ഖവാജയെ സ്ലിപ്പിൽ നിന്നിരുന്ന കെഎൽ രാഹുലിന്റെ കൈകളിൽ എത്തിച്ച് പുറത്തേക്കയച്ചു. ഖവാജയെ ആണ് പുറത്താക്കിയതെങ്കിലും, ബുമ്രയുടെ ആഘോഷം കോൺസ്റ്റസിന് നേരെ ആയിരുന്നു. പിന്നാലെ, 19-കാരനായ കോൺസ്റ്റസിന് നേരെ ഇന്ത്യൻ താരങ്ങൾ എല്ലാവരും അവരുടെ ആഹ്ലാദം പ്രകടമാക്കി. അതോടൊപ്പം, 

വിരാട് കോഹ്ലി, ജയ്സ്വാൽ തുടങ്ങിയവർ കോൺസ്റ്റസിന് നേരെ ആക്രോശിക്കുകയും ചെയ്തു. ഇത് ആദ്യ ദിനത്തിലെ അവസാന ബോൾ കൂടി ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക്, സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം ഓർക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച നിമിഷമായി ഇത് മാറി. കൂടാതെ, അടുത്ത ദിനം കോൺസ്റ്റസിനെ ഇന്ത്യൻ ബൗളർമാർ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

Australia CricketIndian Cricket TeamJasprit Bumrah
Comments (0)
Add Comment