Jai Ganesh Unni Mukundan movie first look poster unveiled

വീൽ ചെയറിൽ ഇരിക്കുന്ന നായകൻ, ‘ജയ് ഗണേഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jai Ganesh Unni Mukundan movie first look poster unveiled

Jai Ganesh Unni Mukundan movie first look poster unveiled : ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയ് ഗണേഷ്’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് ധാരാളം ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു.

എന്നാൽ, അത്തരം ചർച്ചകളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത് എന്നതിന്റെ സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. വീൽചെയറിൽ ഇരിക്കുന്ന നായകനെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഗണപതിയായിയാണ് എത്തുന്നത് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് അത്തരം ഒരു സിനിമ അല്ല എന്ന് വ്യക്തമാക്കുന്ന ഫസ്റ്റ് ലുക്കാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരിക്കുന്നത്.

Jai Ganesh Unni Mukundan movie first look poster unveiled
Jai Ganesh Unni Mukundan movie first look poster unveiled

മഹിമ നമ്പ്യാർ ആണ് ഈ ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടി ജോമോൾ ‘ജയ് ഗണേഷ്’-ലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. വക്കീൽ കഥാപാത്രത്തെ ആണ് ചിത്രത്തിൽ ജോമോൾ അവതരിപ്പിക്കുന്നത്. നടൻ രവീന്ദ്ര വിജയ്, അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

ഉണ്ണി മുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജ് ആണ്. ശങ്കർ ശർമ്മയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. 2024 വേനൽ റിലീസ് ആയി ആയിരിക്കും ‘ജയ് ഗണേഷ്’ തീയേറ്ററുകളിൽ എത്തുക. ഉണ്ണി മുകുന്ദന്റെ വ്യത്യസ്തമായ കഥാപാത്രത്തെ സംബന്ധിച്ച് സൂചന നൽകുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നു. 

Read Also: ദുൽഖർ സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രണയത്തോളം അതിഗംഭീരമായ മൂന്ന് പ്രണയങ്ങൾ

Jai Ganesh Unni Mukundan movie first look poster unveiled