Indira Gandhi dupe reveals her wish viral video

ഈ ഇന്ദിര ഗാന്ധിയെ കണ്ടാൽ സാക്ഷാൽ രാഹുൽ ഗാന്ധിപോലും ഞെട്ടും, വീഡിയോ

Indira Gandhi dupe reveals her wish viral video

Indira Gandhi dupe reveals her wish viral video : ഇന്ത്യയിലെ ആദ്യത്തെയും ഇന്നുവരെയുള്ള ഏക വനിതാ പ്രധാനമന്ത്രിയുമായ ശ്രീമതി ഇന്ദിര ഗാന്ധിയുടെ 39-ാം ഓർമ്മ ദിനമാണ് ഇന്ന് (ഒക്ടോബർ 31). രാജ്യം മുഴുവൻ ഇന്ത്യയുടെ ഉരുക്ക് വനിതയായ ഇന്ദിര പ്രിയദർശിനി ഗാന്ധിയുടെ ഓർമ്മകളിൽ മുഴുകുമ്പോൾ, നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ഇന്ന് കൂടുതൽ ശ്രദ്ധ നേടുകയാണ്.

കാഴ്ച്ചയിൽ ഇന്ദിര ഗാന്ധിയുമായി വലിയ രൂപസാദൃശ്യമുള്ള മലയാളിയായ അജിത ശിവപ്രസാദ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപത്തിലും മുഖഭാവത്തിലും ഇന്ദിര ഗാന്ധിയുമായി സാമ്യമുള്ള അജിത, തന്റെ സോഷ്യൽ മീഡിയയിൽ മുൻ പ്രധാനമന്ത്രിയെ അനുകരിക്കുന്ന ധാരാളം വീഡിയോകൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അജിത.

Indira Gandhi dupe reveals her wish viral video

തനിക്ക് ഇന്ദിര ഗാന്ധിയുടെ കൊച്ചുമക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട് എന്ന് അജിത ഒരു അഭിമുഖത്തിനിടെ പ്രകടിപ്പിച്ചു. പലരും അവരിലേക്ക് എത്താൻ വേണ്ടി തന്റെ പേര് സോഷ്യൽ മീഡിയയിൽ മെൻഷൻ ചെയ്യുന്നത് കാണുമ്പോൾ, തനിക്ക് എല്ലാവരോടും സ്നേഹം തോന്നാറുണ്ട് എന്ന് അജിത പ്രതികരിച്ചു. ഇന്ന് രാജ്യം മുഴുവൻ, ധീരയായ മുൻ പ്രധാന മന്ത്രിയെ ഓർക്കുമ്പോൾ

സോഷ്യൽ മീഡിയയിൽ ഇന്ദിര ഗാന്ധിയോട് രൂപസാദൃശ്യമുള്ള അജിതയുടെ വീഡിയോകൾ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നു. അജിത പങ്കുവെക്കുന്ന വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും തന്റെ വീഡിയോകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്ന് അജിത പറയുകയുണ്ടായി. വീഡിയോ കാണാം 

Read Also: പാട്ടുകാരിയും കൊച്ചു പാട്ടുകാരും!! വൈറലായ ഒരു സ്കൂൾ കലോത്സവ കാഴ്ച

Indira Gandhi dupe reveals her wish viral video