എനിക്ക് അദ്ദേഹത്തെ കൂടി വേണം, മുൻ മലയാളി താരത്തെ ആവശ്യപ്പെട്ട് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ

Indian cricket team coach Gautam Gambhir wants new coaching staffs: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ മുഖ്യ പരിശീലകൻ ആയിരുന്ന രാഹുൽ ദ്രാവിഡ്, ടി20 ലോകകപ്പ് വിജയത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞിരുന്നു,

ഈ ഒഴിവിലേക്കാണ് ഗൗതം ഗംഭീർ നിയമിതനായിരിക്കുന്നത്. മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത ഗൗതം ഗംഭീർ, ബിസിസിഐക്ക്‌ മുന്നിൽ ചില ആവശ്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ വച്ചിട്ടുണ്ട്. ഗൗതം ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫുകളിലെ പ്രധാനികൾക്കുള്ള നിർദ്ദേശങ്ങൾ ആണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരമായ മുംബൈ മലയാളി അഭിഷേക് നായരെ തന്റെ ടീമിൽ ബാറ്റിംഗ് പരിശീലകനായി നിയമിക്കണം എന്നാണ് ഗംഭീറിന്റെ ആദ്യത്തെ ആവശ്യം. ബൗളിംഗ് പരിശീലകനായി 

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വിനയ് കുമാറേ നിയമിക്കണം എന്നും ഗംഭീർ ബിസിസിഐയോട് ആവശ്യപ്പെട്ടു. നേരത്തെ ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ ആയും, പിന്നീട് മെന്റർ ആയും ഗൗതം ഗംഭീർ പ്രവർത്തിച്ചിട്ടുണ്ട്. ഈ വേളകളിൽ അഭിഷേക് നായർ, വിനയ് കുമാർ എന്നിവർക്കൊപ്പം ഗൗതം ഗംഭീർ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചിട്ടും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഗംഭീർ അവരെ ആവശ്യപ്പെട്ടിരിക്കുന്നത്. 

രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, അദ്ദേഹത്തിന്റെ ടീം അംഗങ്ങളും അവരുടെ സ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് പുതിയ കോച്ചിംഗ് സ്റ്റാഫുകളെ ബിസിസിഐ നിയമിക്കാൻ തയ്യാറായത്. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീൽഡിങ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സിനെ നിയമിച്ചു. നിലവിൽ പുരോഗമിക്കുന്ന സിംബാബ്‌വെ പര്യടനത്തിന് ശേഷം ഇന്ത്യക്ക് ശ്രീലങ്കയുമായാണ് മത്സരങ്ങൾ വരുന്നത്. 

BCCIGautam GambhirIndian Cricket Team
Comments (0)
Add Comment