ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ, ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇതിനോടകം കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, കഴിഞ്ഞ മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്ന കളിക്കാർക്ക് ടീം ഇന്ത്യ ഈ മത്സരത്തിൽ അവസരം നൽകി.
ഓൾറൗണ്ടർ റിയാൻ പരാഗ്, ഫാസ്റ്റ് ബൗളർ മുകേഷ് കുമാർ എന്നിവർ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. ഋതുരാജ് ഗെയ്ക്വാദിന് പകരം പരാഗിന് അവസരം നൽകിയപ്പോൾ, ഖലീൽ അഹമ്മദിന് പകരമാണ് മുകേഷ് കുമാർ ഇലവനിൽ സ്ഥാനം നേടിയിരിക്കുന്നത്. ഇതോടെ, വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ബാറ്റിംഗ് പൊസിഷനിൽ ഉയർച്ച ലഭിച്ചു. ശുഭ്മാൻ ഗില്ലും യശസ്വി ജയിസ്വാളും ഓപ്പണർമാരായപ്പോൾ,
അഭിഷേക് ശർമ്മ വൺ ഡൌൺ ആയും, സഞ്ജു സാംസൺ നാലാമനായും ക്രീസിൽ എത്തും. ഇതോടെ, ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന് കൂടുതൽ സമയം ബാറ്റ് ചെയ്യാൻ അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം. മത്സരത്തിന്റെ ടോസ് വേളയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറഞ്ഞ വാക്കുകൾ : “എന്തായാലും ആദ്യം ബാറ്റ് ചെയ്യാൻ ഞങ്ങൾ നോക്കുകയായിരുന്നു. നമ്മുടെ സ്പിന്നർമാർ നന്നായി പന്തെറിയുന്നു, ഫാസ്റ്റ് ബൗളർമാർ റൺ വഴങ്ങുന്നില്ല. എന്നാൽ കളിക്കാർ വളരെ തിരക്കിലാണ്. ബാക്ക് ടു ബാക്ക് മത്സരങ്ങൾ കളിക്കുക എളുപ്പമല്ല. ഒരു ജോടി മാറ്റങ്ങൾ. മുകേഷ് കുമാറും പരാഗും കടന്നുവരുന്നു.”
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ (c), യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ, സഞ്ജു സാംസൺ (wk), റിയാൻ പരാഗ്, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, തുഷാർ ദേശ്പാണ്ഡെ, മുകേഷ് കുമാർ
സിംബാബ്‌വെ (പ്ലേയിംഗ് ഇലവൻ): വെസ്‌ലി മധേവെരെ, തദിവനഷെ മരുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേഴ്‌സ്, സിക്കന്ദർ റാസ (c), ജോനാഥൻ കാംബെൽ, ഫറാസ് അക്രം, ക്ലൈവ് മദാൻഡെ (wk), ബ്രാൻഡൻ മാവുത, റിച്ചാർഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി India vs Zimbabwe 5th t20 match toss update playing eleven