India vs South Africa toss update Sanju Samson : ടി20 ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മികച്ച ടോട്ടൽ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മാറ്റങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
നേരത്തെ, ഫൈനലിൽ സഞ്ജു സാംസണ് കളിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോസിന് മുന്നേ സഞ്ജുവും രോഹിത്തും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ പ്രതീക്ഷക്ക് ബലം കൂടി. എന്നാൽ ടോസിന് ശേഷം തന്റെ ടീമിൽ യാതൊരു മാറ്റവും ഇല്ല എന്ന് രോഹിത് പറഞ്ഞു. ഇതോടെ സഞ്ജു സാംസന്റെ ലോകകപ്പ് അരങ്ങേറ്റം കാണാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (c), വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (wk), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിൻ്റൺ ഡി കോക്ക്(wk), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം(c), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി