മെൽബണിലെ തീപ്പോരിൽ ഇന്ത്യക്ക് പൊള്ളി, അവസാന ദിനം ഓസ്‌ട്രേലിയൻ മാജിക്

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് വിജയം. 184 റൺസിന്റെ മിന്നും വിജയമാണ് ആതിഥേയർ കരസ്ഥമാക്കിയത്. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 ന് ഓസ്ട്രേലിയ ലീഡ് നേടി. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന്, രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, മത്സരം സമനിലയിൽ ആക്കാനും സാധിച്ചില്ല. 

മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്തിന്റെ (140) സെഞ്ച്വറിയുടെയും സാം കോൺസ്റ്റസ് (60), ഉസ്മാൻ ഖവാജ (57), മാർനസ് ലബുഷാഗ്നെ (72), പാറ്റ് കമ്മിൻസ് (49) തുടങ്ങിയവരുടെ മികച്ച സംഭാവനകളുടെയും പിൻബലത്തിൽ ഓസ്ട്രേലിയ 474 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഒന്നാം ഇന്നിങ്സിൽ ബുമ്ര നാല് വിക്കറ്റുകളും, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. തുടർന്ന്, ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി നിതിഷ് കുമാർ റെഡ്ഢി (114) സെഞ്ച്വറി പ്രകടനം കാഴ്ചവച്ചു. 

യശസ്വി ജയ്സ്വാൽ (82), വാഷിംഗ്‌ടൺ സുന്ദർ (50) എന്നിവർ അർദ്ധ സെഞ്ചുറിയും നേടിയതോടെ, ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 369 എന്ന ടോട്ടൽ കണ്ടെത്തി. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ്, ലിയോൺ, ബോലൻഡ് എന്നിവർ മൂന്ന് വീതം വിറ്ററ്റുകൾ സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ ടോപ് ഓർഡർ ബാറ്റർമാരെ അതിവേഗം പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചെങ്കിലും, മാർനസ് ലബുഷാഗ്നെക്ക്‌ (70) പുറമെ, വാലറ്റത് കമ്മിൻസ് (41), ലിയോൺ (41) എന്നിവർ മികച്ച ചെറുത്തുനിൽപ്പ് നടത്തിയതോടെ 

234 റൺസ് നേടാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ബുമ്ര 5 വിക്കറ്റുകളും, സിറാജ് 3 വിക്കറ്റുകളും സ്വന്തമാക്കി. ശേഷം, മത്സരത്തിന്റെ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാൽ (84) ഒഴികെ ഇന്ത്യയുടെ ടോപ് ഓർഡറിൽ മറ്റാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. രോഹിത് (9), രാഹുൽ (0), കോഹ്ലി (5), ജഡേജ (2), നിതിഷ് കുമാർ (1) എന്നിവരെല്ലാം അതിവേഗം കൂടാരം കയറി. ഋഷഭ് പന്ത് (30) മാന്യമായ സംഭാവന നൽകിയെങ്കിലും, 155 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. India suffered a 185-run defeat to Australia in a drama-filled final day at the MCG

AustraliaIndian Cricket TeamRohit Sharma
Comments (0)
Add Comment