India vs Ireland probable playing eleven: ടീം ഇന്ത്യ ഇന്ന് (ജൂൺ 5) ഐസിസി ടി20 ലോകകപ്പ് 2024-ലെ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. നസ്സൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അയർലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച സഞ്ജു സാംസൺ,
അയർലൻഡിനെതിരെ കളിക്കുമോ എന്ന ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ആയിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. യശാവി ജയ്സ്വാൽ കളിക്കാൻ സാധ്യതയില്ല. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്തേക്കും. നാലാം നമ്പറിൽ ആണ് സഞ്ജുവിന് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം,
നാലാം നമ്പറിൽ ഇന്ത്യ ശിവം ഡ്യൂബെയെ പരീക്ഷിക്കാനാണ് സാധ്യത. ഡ്യൂബെയുടെ ഓൾറൗണ്ട് പ്രകടനമാണ് മാനേജ്മെന്റിനെ ആകർഷകരാക്കുന്നത്. അഞ്ചാം നമ്പറിൽ വിക്കറ്റ് കീപ്പർ റോളിൽ ഋഷഭ് പന്ത് ആയിരിക്കും കളിക്കുക. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ കളിക്കും. ബൗളർമാരായി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർ കളിക്കാനാണ് സാധ്യത. അതേസമയം സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച്,
“സഞ്ജു എല്ലായ്‌പ്പോഴും സ്പിന്നിനെതിരെയും പേസിനെതിരെയും കളിക്കുന്ന മികച്ച കളിക്കാരനും മികച്ച വിക്കറ്റ് കീപ്പറുമാണ്. എന്നിരുന്നാലും, ഇത്തവണ സെലക്ടർമാരെ ആകർഷിച്ചത് അദ്ദേഹം ഫിറ്ററായി കാണപ്പെട്ടു എന്നതാണ്. കളിയോട് ഈ മനോഭാവം അദ്ദേഹം മുമ്പ് കാണിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് ഇന്ത്യയ്‌ക്കായി കൂടുതൽ കളിക്കാമായിരുന്നു,” ഇന്ത്യൻ ക്രിക്കറ്റിലെ നിലവിലെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഉൾപ്പെട്ട ഒരു സ്രോതസ്സ് TOI യോട് പറഞ്ഞു. India vs Ireland T20 World Cup