ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ക്ലൈമാക്സ് ട്വിസ്റ്റ്!! ഇന്ത്യ ടി20യിൽ ഇങ്ങനെ ജയിക്കുന്നത് ഇതാദ്യം

പരമ്പരയിലെ അവസാന മത്സരത്തിൽ സൂപ്പർ ഓവറിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി (3-0). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. മത്സരം സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിൽ വിധി നിർണ്ണയിക്കാൻ മത്സരം നീങ്ങി.

സൂപ്പർ ഓവറിൽ ശ്രീലങ്കക്ക് നേടാൻ കഴിഞ്ഞത് രണ്ട് റൺസ് മാത്രം, മൂന്ന് റൺസ് ടാർജറ്റ് സൂപ്പർ ഓവറിലെ ഫസ്റ്റ് ബോളിൽ തന്നെ ഫോർ അടിച്ചു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പൂർത്തിയാക്കി. തോൽവി ഉറപ്പിച്ച സമയത്ത് അവസാന ഓവറുകളിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം സമനിലയിലേക്കും സൂപ്പർ ഓവറിലേക്കും എത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 9 വിക്കെറ്റ് നഷ്ടത്തിൽ 137 റൺസ് നേടിയപ്പോൾ

മറുപടി ബാറ്റിംഗിൽ ഗംഭീര തുടക്കം ലഭിച്ചിട്ടും ശ്രീലങ്കക്ക്, 8 വിക്കറ്റ് നഷ്ടത്തിൽ നേടാൻ കഴിഞ്ഞതും 137 റൺസ്. ഗിൽ (39), റിയാൻ പരാഗ് (26), വാഷിംഗ്‌ടൺ സുന്ദർ (25) എന്നിവരുടെ കരുത്തിലാണ് ഇന്ത്യൻ ടീം 137 റൺസിൽ എത്തിയത്. മറുപടി ബാറ്റിംഗിൽ ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ 100 റൺസ് നേടിയ ശേഷമാണു ശ്രീലങ്കൻ ടീം തകർന്നത്. ഇന്ത്യക്ക് വേണ്ടി റിങ്കു സിംഗ്, സൂര്യകുമാർ യാദവ്, വാഷിംഗ്‌ടൺ സുന്ദർ, രവി ബിശ്ണോയി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

50 റൺസിന് താഴെ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരം ഇന്ത്യ വിജയിച്ചതോടെ, ഇത് ആദ്യമായിയാണ് ഇന്ത്യ ഇത്തരത്തിൽ തകർന്ന് നിന്ന (48-5) ശേഷം ജയം സ്വന്തമാക്കുന്നത്. ഈ വിജയം ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയുടെ ക്ലീൻ സ്വീപ്പ് പൂർത്തിയാക്കി, ഇത്തരത്തിൽ ഒരു പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയെ വൈറ്റ്വാഷ് ചെയ്യുന്ന മൂന്നാം തവണയെ അടയാളപ്പെടുത്തുന്നു, മുമ്പ് 2017ലും 2022ലും ക്ലീൻ സ്വീപ്പ് നടന്നിരുന്നു. India beats Srilanka in superover first time like this

Indian Cricket TeamSanju SamsonSrilanka
Comments (0)
Add Comment