രോഹിത് ശർമ്മ ഇന്ത്യക്കാരിൽ ഒന്നാമൻ, സഞ്ജു സാംസൺ ഐസിസി റാങ്കിങ് അപ്ഡേറ്റ്

ഐസിസി ബാറ്റർമാരുടെ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തു. പുതുക്കിയ ലിസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മുന്നേറ്റം ഉണ്ടാക്കി. ശ്രീലങ്കക്കെതിരായ ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ, റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. 

രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ശുഭ്മാൻ ഗിൽ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി മൂന്നാമതായി. വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിർത്തി. പാകിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസമാണ് ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയർലൻഡ് ബാറ്റർ ഹാരി ടെക്ടർ വിരാട് കോഹ്ലിക്കൊപ്പം നാലാം സ്ഥാനം പങ്കിട്ടു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതെ പോയ മലയാളി താരം 

സഞ്ജു സാംസൺ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യം നൂറിൽ ഇടം പിടിച്ചില്ല. നിലവിൽ 121-ാം സ്ഥാനത്താണ് സഞ്ജു സാംസൺ. 2023 ഡിസംബറിൽ തന്റെ അവസാന ഏകദിന മത്സരം കളിച്ച സഞ്ജു സാംസൺ, കരിയറിൽ 56.66 ശരാശരിയിൽ 99.60 സ്ട്രൈക്ക് റേറ്റിൽ 510 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 108 റൺസ് ആണ് സഞ്ജുവിന്റെ കരിയറിലെ ഉയർന്ന ഏകദിന സ്കോർ. ICC Rankings Update Rohit Sharma shines and Sanju Samson slips out of top 100

Indian Cricket TeamRohit SharmaSanju Samson
Comments (0)
Add Comment