Celebrity childhood photos: ഇന്ത്യൻ സിനിമകളിൽ നടി നടന്മാർക്ക് തുല്യ പ്രാധാന്യമാണ് നൽകുന്നത് എന്ന് പറഞ്ഞാൽ അത് വസ്തുത വിരുദ്ധമായി കണക്കാക്കാനാണ് സാധ്യത. സിനിമ പ്രവർത്തകരിൽ നിന്നും, നിർമ്മാതാക്കളിൽ നിന്നും, ആരാധകരിൽ നിന്നും നടികൾക്കും നടന്മാർക്കും തുല്യ വേതനവും പ്രാധാന്യവും ആണ് ലഭിക്കുന്നത് എന്ന് പറയാൻ കഴിയില്ല.
എന്നാൽ, സിനിമ ലോകത്ത് തങ്ങളുടെ അഭിനയ വൈദഗ്ത്യം കൊണ്ട് അവരവരുടെ സ്ഥാനം സൃഷ്ടിച്ച ധാരാളം അഭിനേത്രികൾ ഉണ്ട് എന്ന് പറയാതിരിക്കാനും സാധിക്കില്ല. ഇത്തരത്തിൽ, നായിക പ്രാധാന്യമുള്ള, അല്ലെങ്കിൽ സ്ത്രീകൾ ലീഡ് റോളിൽ എത്തുന്ന വേഷങ്ങളിലൂടെ, ഹിന്ദി സിനിമയിലെ സ്ത്രീകളുടെ ചിത്രീകരണത്തിൽ മാറ്റം വരുത്തിയ ഒരു പ്രശസ്ത അഭിനേത്രിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
കുടുംബപരമായി മലയാളി ടച്ച് ഉള്ള, ബോളിവുഡ് താര സുന്ദരി വിദ്യ ബാലന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ജനനം കൊണ്ട് ഒരു മഹാരാഷ്ട്ര സ്വദേശിനി ആണെങ്കിലും, ഇവരുടെ കുടുംബം തമിഴ് ബ്രാഹ്മിൻ കുടുംബമാണ്. അതും, പാലക്കാട് തമിഴ് ബ്രാഹ്മിൻ കുടുംബമാണ്. എന്നാൽ, വിദ്യ ബാലൻ പഠിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആണ്. ശേഷം, 2003-ൽ ഒരു ബംഗാളി ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു.
ഹിന്ദി ചിത്രങ്ങൾക്ക് പുറമേ, ബംഗാളി, മലയാളം, മറാത്തി, തെലുങ്ക്, തമിഴ് തുടങ്ങി വ്യത്യസ്ത ഭാഷകളിൽ വിദ്യ ബാലൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രത്തിലാണ് മലയാളത്തിൽ വിദ്യ ബാലൻ വേഷമിട്ടത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, നിരവധി പുരസ്കാരങ്ങൾ വിദ്യ ബാലനെ തേടി എത്തിയിട്ടുണ്ട്. പ്രമുഖ നിർമ്മാതാവായ സിദ്ധാർത്ഥ് റോയ് കപൂർ ആണ് വിദ്യ ബാലന്റെ ഭർത്താവ്.