പ്രമുഖ ഇന്ത്യൻ സിനിമ കുടുംബത്തിലെ അംഗം, മാഞ്ചസ്റ്ററിൽ പഠനം, ഈ നടി ആരാണെന്ന് മനസ്സിലായോ?

Childhood photos of celebrities : ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ സിനിമ കുടുംബത്തിലെ അംഗമായ നടിയുടെ ബാല്യകാലചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പഠിത്തത്തിൽ മിടുക്കിയായിരുന്ന ഈ താരം, നിരവധി ജോലികൾ ചെയ്ത ശേഷമാണ് സിനിമയിൽ എത്തിപ്പെട്ടത്.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ഈ താരം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാറ്ററിംഗ് ഡിപ്പാർട്ട്മെന്റ് ടീം ലീഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ പഠനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ താരം, ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസിന്റെ പബ്ലിക് റിലേഷൻസ് കൺസൾട്ടന്റ് ആയി പ്രവർത്തിച്ചു. ഈ ജോലിയിലൂടെ സിനിമയെ കൂടുതൽ അടുത്തറിഞ്ഞ താരം

Parineeti Chopra Childhood Photos

പിന്നീട് അഭിനയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ‘ലേഡീസ് vs റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച നടി പരിനിതി ചോപ്രയെ കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. ‘ശുദ്ദ് ദേസീ റൊമാൻസ്’, ‘നമസ്തേ ഇംഗ്ലണ്ട്’, സൈന നെഹ്‌വാളിന്റെ ജീവിതം പറഞ്ഞ ‘സൈന’ തുടങ്ങി നിരവധി സിനിമകളിലൂടെ അനവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പരിനിതി ചോപ്ര അവതരിപ്പിച്ചിട്ടുണ്ട്.

‘മിഷൻ റാണിഗഞ്ച്’ എന്ന ചിത്രത്തിലാണ് പരിനിതി ചോപ്ര ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സിനിമ ജീവിതം ആരംഭിച്ചതിനുശേഷം, ടെലിവിഷൻ പരിപാടികളിലും അവാർഡ് ഷോകളിലും അവതാരികയായി പരിനിതി ചോപ്ര പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയങ്ക ചോപ്ര, മീര ചോപ്ര, മന്നര ചോപ്ര തുടങ്ങി നിരവധി അഭിനേതാക്കൾ അടങ്ങിയിട്ടുള്ള ചോപ്ര കുടുംബത്തിലെ അംഗമാണ് പരിനിതി ചോപ്ര. 2023-ൽ രാഘവ് ചദ്ധ എന്ന ലോകസഭ അംഗത്തെ പരിനിതി ചോപ്ര വിവാഹം ചെയ്തു.

Read Also: മലയാള സിനിമ പ്രേമികളുടെ സ്വന്തം കുട്ടു!! ഈ നടൻ ആരാണെന്ന് മനസ്സിലായോ?

Parineeti Chopra Childhood Photos

BollywoodCelebrity Childhood PicsParineeti Chopra
Comments (0)
Add Comment