തളർച്ചകളെ സ്നേഹം കൊണ്ട് കീഴടക്കിയ ജീവിതം!! പ്രണയത്തിന്റെ നിർവചനമായ ദമ്പതികൾ, വീഡിയോ
Heartwarming husband wife walking love viral video : ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അവന്റെ പങ്കാളി ആണെന്ന് പറഞ്ഞാൽ, അതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. ഒരു സ്ത്രീക്ക് അവളുടെ ഭർത്താവും, ഒരു പുരുഷന് അവന്റെ ഭാര്യയും നിർവചനങ്ങൾ ഇല്ലാത്ത സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.
ഇന്റർനെറ്റ് ലോകത്ത് ഇപ്പോൾ ശ്രദ്ധ നേടിയ ഈ വീഡിയോയിലെ കാഴ്ച, ഒരേസമയം കാഴ്ചക്കാരന്റെ മനസ്സുനിറക്കുകയും കണ്ണ് നിറക്കുകയും ചെയ്യുന്നതാണ്. ഒരു അപ്പൂപ്പനും അമ്മൂമ്മയും റോഡിലൂടെ നടന്ന് അകലുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ഭാര്യ ഭർത്താക്കന്മാരുടെ പ്രണയവും ഒത്തൊരുമയും ആണ് വീഡിയോയിൽ ദൃശ്യമാകുന്നത്. അങ്ങനെ തറപ്പിച്ചു പറയാൻ ഒരു കാരണം കൂടിയുണ്ട്
ഇരുവരും വടി കുത്തിയാണ് നടക്കുന്നത്. എന്നിരുന്നാലും, കാഴ്ചയിൽ അപ്പൂപ്പൻ നിവർന്ന് മുന്നിൽ നടക്കുന്നു. നടക്കാൻ അല്പം ബുദ്ധിമുട്ടുള്ള അമ്മൂമ്മ, ഒരു കൈയിൽ വടിയും മറ്റേ കൈ അപ്പൂപ്പന്റെ തോളിലും വെച്ച് നടക്കുന്നു. അവശയായ അമ്മൂമ്മക്ക് നടക്കാൻ താങ്ങായി മുന്നിൽ നടക്കുന്ന അപ്പൂപ്പനെ ആണ് വീഡിയോയിൽ കാണുന്നതെങ്കിലും, അപ്പുപ്പന്റെ കണ്ണിന് കാഴ്ചയില്ല എന്നതാണ് യാഥാർത്ഥ്യം.
കാഴ്ച്ചയില്ലാത്ത ആ അച്ഛന് ആ അമ്മയാണ് കണ്ണ്. തന്റെ ഭാര്യ അദ്ദേഹത്തിന് കാഴ്ചയും വിശ്വാസവും ആണ്. അതേസമയം, ആ അമ്മക്ക് തന്റെ ഭർത്താവ് ഇന്നും തന്നെ മുന്നോട്ടു നയിക്കുന്ന താങ്ങാണ്. ഇത് സ്നേഹമാണ്, പ്രണയമാണ്, വിശ്വാസമാണ്, ഒരുമയാണ്, കരുതലാണ്, ജീവിതമാണ് ഇങ്ങനെ പ്രേക്ഷകർക്ക് ഓരോരുത്തർക്കും അവരുടേതായ വിശേഷണങ്ങൾ നൽകാൻ ഉണ്ടാകും. കുറവുകളെല്ലാം സ്നേഹം കൊണ്ട് കീഴടക്കിയ ജീവിത യാഥാർത്ഥ്യമാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.
Read Also: പോളിംഗ് ബൂത്തിൽ വരി നിന്ന് വോട്ട് രേഖപ്പെടുത്തി അല്ലു അർജുൻ, വീഡിയോ