ഐപിഎൽ 2025 സീസണ് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ, എല്ലാ ഫ്രാഞ്ചൈസികളും മുന്നൊരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. അഞ്ചോ ആറോ കളിക്കാരെ മാത്രമാണ് ഓരോ ഫ്രാഞ്ചൈസികൾക്കും നിലനിർത്താൻ ആവുക എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. മാത്രമല്ല, പല ഫ്രാഞ്ചൈസികളും സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്,
അടുത്തിടെ പുറത്തുവന്ന ഏറ്റവും വലിയ റിപ്പോർട്ട് ആണ് മുംബൈ ഇന്ത്യൻ അവരുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്ന്. എബിപി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയെ അടുത്ത ഐപിഎൽ സീസണിലേക്ക് ഏത് ടീം സ്വന്തമാക്കും എന്ന കാര്യമാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തീർച്ചയായും ക്യാപ്റ്റൻസിക്ക് തന്നെയായിരിക്കും
ഹാർദിക് പാണ്ഡ്യ വ്യക്തിപരമായി മുൻതൂക്കം നൽകുക. അതിനാൽ, രാജസ്ഥാൻ റോയൽസ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ ഹാർദിക്കിന്റെ സേവനം ഉറപ്പുവരുത്താൻ ശ്രമിച്ചേക്കാം. സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കും എന്നും, സഞ്ജുവിനായി ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികൾ രംഗത്ത് ഉണ്ട് എന്നും അഭ്യൂഹങ്ങൾ നിലനിൽക്കുന്ന വേളയിലാണ്, ഹാർദിക്കിനെ രാജസ്ഥാൻ റോയൽസ്
അവരുടെ അടുത്ത ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന വാദം ശക്തമാകുന്നത്. അതേസമയം, പുതിയ ക്യാപ്റ്റൻമാരെ തേടുന്ന പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജിയന്റ്സ് തുടങ്ങിയ ടീമുകളും ഹാർദിക്കിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കും. ഹാർദിക്കിനെ റിലീസ് ചെയ്യുകയാണെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് മുംബൈ ഇന്ത്യൻസ് ഉദ്ദേശിക്കുന്നത്. Hardik Pandya may replace Sanju Samson captaincy Rajasthan Royals