Govind Padmasoorya set to bollywood debut : കഴിഞ്ഞ ദിവസമാണ് നടൻ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹ നിശ്ചയം നടന്നത്. നടി ഗോപിക അനിൽ ആണ് ജിപിയുടെ വധു. റൂമറുകൾക്ക് ഒന്നും വഴി നൽകാതെ ഒരു സർപ്രൈസ് ആയി ആണ് ജിപി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ, വിവാഹ നിശ്ചയത്തിന് ശേഷം ആരാധകരുമായി മറ്റൊരു
കിടിലൻ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. ഇതിനോടകം നായകനായും, വില്ലനായും, സഹനടനായും എല്ലാം അഭിനയിച്ചിട്ടുള്ള ഗോവിന്ദ് പത്മസൂര്യ, മലയാളം, തെലുങ്ക് എന്നീ ഭാഷകൾക്ക് പുറത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ വിശേഷം ആണ് ഗോവിന്ദ് പത്മസൂര്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അഷ്ടമി ദിനത്തിലാണ് ഗോവിന്ദ് പത്മസൂര്യയുടെ വിവാഹ നിശ്ചയം നടന്നത്. ശേഷം, വിജയദശമി ദിനത്തിലാണ്
തന്റെ ബോളിവുഡ് അരങ്ങേറ്റ വിശേഷം ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിരിക്കുന്നത്. അയോധ്യയിൽ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ജിപി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദി മെന്റർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനിൽ ആണ്. കബഡിയുടെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണ് ‘ദി മെന്റർ’. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.
‘ചെന്നൈ എക്സ്പ്രസ്സ്’, ‘സിംഗം’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് പിറകിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റീവൻ ബർണാഡ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. 2024 റിലീസ് ആയിയാണ് ‘ദി മെന്റർ’ ഒരുക്കുന്നത്. കാശ്മീർ, ഹിമാചൽ പ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരള എന്നീ ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന്, ഇവർ ആരൊക്കെ എന്ന് ഉടൻ വെളിപ്പെടുത്തും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
Read Also: ‘ജവാൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു, ഒരേ ദിവസം ഷാരൂഖ് ഖാന്റെ രണ്ട് ബിഗ് അപ്‌ഡേറ്റുകൾ