ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി!! വടക്കുംനാഥന്റെ മണ്ണിൽ വെച്ച് താലികെട്ടി

Govind Padmasoorya Gopika Anil marriage video: നടി ഗോപിക അനിലിന് താലി ചാർത്തി ഗോവിന്ദ് പത്മസൂര്യ. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങോട് കൂടിയാണ്, ഇന്ന് കാലത്ത് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരുടെയും വിവാഹ വാർത്തകളും വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ

നിറഞ്ഞുനിൽക്കുകയായിരുന്നു. ഇപ്പോൾ, അതിനെല്ലാം പരിസമാപ്തി ആയിരിക്കുകയാണ്. ക്ഷേത്രത്തിലെ താലികെട്ട് കഴിഞ്ഞെങ്കിലും, ഇനി വിവാഹ ആഘോഷങ്ങളിലേക്ക് ദമ്പതികൾ കടക്കുകയാണ്. ഹൽദി, മെഹന്തി, അയ്നൂൻ തുടങ്ങി പ്രീ വെഡിങ് സെലിബ്രേഷനുകൾ എല്ലാം തന്നെ ഗംഭീരമാക്കിയ താരങ്ങൾ, വിവാഹ ദിനവും അതിഗംഭീരമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹ വാർത്ത വളരെ സർപ്രൈസ് ആയിയാണ് ഇരുവരും പുറംലോകത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹ നിശ്ചയം ഇരുവരെയും സ്നേഹിക്കുന്ന ആളുകൾക്ക് വളരെ സർപ്രൈസ് ആവുകയും ചെയ്തു. എന്നാൽ, വിവാഹ വിശേഷങ്ങൾ അതിന്റെ പ്രാരംഭ ഘട്ടം മുതൽ താരങ്ങൾ ആരാധകരെ അറിയിച്ചു കൊണ്ടിരുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങളും, വിവാഹത്തിന് മുൻപുള്ള ചടങ്ങുകളും ആഘോഷങ്ങളും എല്ലാം തന്നെ ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ താരങ്ങൾ അവരുടെ വിവാഹ ദിനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. സിനിമ – സീരിയൽ ലോകത്തെ ഇരുവരുടെയും സുഹൃത്തുക്കളായ പ്രമുഖ അഭിനേതാക്കൾ എല്ലാവരും തന്നെ ഈ താര വിവാഹത്തിൽ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

celebrity marriageGopikaGovind Padmasoorya
Comments (0)
Add Comment