ഇവരാണ് എല്ലാത്തിനും കാരണം!! ഗോപികയെ ലഭിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ

Govind Padmasoorya and Gopika Anil romantic journey reason revealed: സിനിമ – ടെലിവിഷൻ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം ഇരുവരുടെയും ആരാധകർ വളരെ ആഘോഷപൂർവ്വം കൊണ്ടാടിയതായിരുന്നു. തൃശ്ശൂരിൽ വെച്ച് നടന്ന വിവാഹം, ഒരു താര സംഗമമായി മാറുകയായിരുന്നു. അതേസമയം, ആരാധകരെ സംബന്ധിച്ചിടത്തോളം

ജീപിയുടെയും ഗോപികയുടെയും വിവാഹവാർത്ത ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ്, ഇക്കാര്യം പുറംലോകം അറിഞ്ഞത്. എന്നാൽ, തങ്ങളുടെ ഒരു പൂർണ്ണ ലവ് മേരേജ് അല്ല എന്ന് താരങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ നിർദേശിച്ചത് പ്രകാരമാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത് എന്നും,

പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു എന്നും ഇരു താരങ്ങളും നേരത്തെ പറഞ്ഞിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യയുടെ മേമയും വല്യമ്മയും ആണ് ഈ വിവാഹം കൊണ്ടുവന്നത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തിന് ശേഷം, ഈ വിവാഹത്തിന് കാരണക്കാരായ തന്റെ മേമയുടെയും വല്യമ്മയുടെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. “എല്ലാത്തിനും കാരണക്കാർ” എന്ന ക്യാപ്ഷനോടുകൂടിയാണ്

ജീപി ചിത്രം പങ്കുവെച്ചത്. ജീപിയുടെ മേമക്കും വല്യമ്മക്കും ഒപ്പം ഗോപികയെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നു. ഇത് കൂടാതെ, തന്റെ വിവാഹദിനത്തിലെയും അതിന് മുൻപ് നടന്ന ചടങ്ങുകളിലെയും കാഴ്ചകൾ പങ്കുവെക്കുന്ന തിരക്കിലാണ് ഗോവിന്ദ് പത്മസൂര്യ. തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗോവിന്ദ് പത്മസൂര്യ തന്റെ വിവാഹ കാഴ്ചകൾ ആരാധകർക്കായി പങ്കുവെക്കുന്നത് തുടരുന്നു.

celebrity marriageGopikaGovind Padmasoorya
Comments (0)
Add Comment