ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും ഒന്നായ മുഹൂർത്തം, മുഴുവൻ വീഡിയോ പുറത്ത്

Govind Padmasoorya and Gopika Anil engagement full video : സീരിയൽ താരം ഗോപിക അനിലിന്റെയും നടൻ ഗോവിന്ദ് പത്മസൂര്യയുടെയും യഥാർത്ഥ പ്രണയകഥ ഇരുവരും അവരുടെ യൂട്യൂബ് ചാനലിൽ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. യാതൊരു അഭ്യൂഹങ്ങൾക്കും വഴികൊടുക്കാതെയുള്ള ഇരുവരുടെയും വിവാഹനിശ്ചയം, എല്ലാവർക്കും ഒരു സർപ്രൈസ് ആയിരുന്നു.

അതിന് പിന്നാലെ ഇരുവരുടെയും പ്രണയവും മറ്റുമെല്ലാം അറിയാൻ ആരാധകർ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ജിപിയുടെ യൂട്യൂബ് ചാനലിൽ ഇരുവരും എത്തി അവരുടെ ആദ്യ കണ്ടുമുട്ടൽ മുതൽ വിവാഹ നിശ്ചയം വരെയുള്ള കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. ഇപ്പോൾ, അവരുടെ വിവാഹ നിശ്ചയ വീഡിയോ മുഴുവനായി പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

പുറത്തുവന്നിരുന്നെങ്കിലും, ഇപ്പോൾ അതിന്റെ മുഴുവൻ വീഡിയോ ജിപി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുകയാണ്. വിവാഹ നിശ്ചയ ചടങ്ങിനുള്ള ഒരുക്കം മുതൽ എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുന്നു. ജിപിയും ഗോപികയും തമ്മിലുള്ള സംഭാഷണങ്ങളും, ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അവരെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങളും വീഡിയോയിൽ ഉൾപ്പെടുന്നു. വിവാഹ നിശ്ചയത്തിന്റെ മുഴുവൻ

Govind Padmasoorya and Gopika Anil engagement full video

കാഴ്ചകളും കാണാൻ സാധിച്ചതിൽ ഇരുവരുടെയും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരുവരുടെയും കരിയറിലേക്ക് വന്നാൽ, താൻ അഭിനയം തുടരും എന്ന് ഗോപിക അനിൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യ ആകട്ടെ തന്റെ ആദ്യ ബോളിവുഡ് സിനിമയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇരുവരുടെയും വിവാഹത്തിനായി ആണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. 

Read Also: ‘എന്റെ കണ്ണമ്മാ’ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം പാർവതിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്

Celebrity EngagementGopikaGovind Padmasoorya
Comments (0)
Add Comment