ദേ വീണ്ടും സർപ്രൈസ്!! കല്യാണം കഴിഞ്ഞു ഗോപിക ഇനി ഗോവിന്ദ് പത്മസൂര്യക്ക് സ്വന്തം

Gopika Anil Govind Padmasoorya marriage video: ആരാധകർക്ക് എപ്പോഴും സർപ്രൈസ് നൽകുന്ന താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരുടെയും വിവാഹ വാർത്ത തന്നെ, വിവാഹ നിശ്ചയത്തിന് ശേഷം ആണ് പുറംലോകം അറിഞ്ഞത്. ഇപ്പോൾ, താരങ്ങളുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.

ജനുവരി 28-ന് വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്ന് ഇരുവരും നേരത്തെ തന്നെ അറിയിച്ചിരുന്നു. തുടർന്ന് വിവാഹത്തിന്റെ ഒരുക്കങ്ങളും, മെഹന്തി, ഹൽദി തുടങ്ങിയ ചടങ്ങുകളുടെ വീഡിയോകളും എല്ലാം തന്നെ ഗോവിന്ദ് പത്മസൂര്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ, ഇന്ന് വളരെ കാലത്തുതന്നെ ഇരുവരുടെയും താലികെട്ട് കഴിഞ്ഞിരിക്കുന്നു.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹം നടന്നിരിക്കുന്നത്. ഇന്ന് വിവാഹം ഉണ്ടാകും എന്ന് ഇവരുടെയും ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, വളരെ നേരത്തെ തന്നെ ഇവരുടെ താലികെട്ട് നടന്നത് രണ്ടുപേരെയും സ്നേഹിക്കുന്ന ആളുകൾക്ക് ഒരു സർപ്രൈസ് ആയി. പരമ്പരാഗത വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട ഇരുവരും,

വിവാഹ ദിനത്തിൽ അവരുടെ സന്തോഷവും പ്രസരിപ്പും പ്രകടിപ്പിച്ചു. ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും അച്ഛനമ്മമാരും വളരെ അടുത്ത കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തിൽ നടന്ന താലികെട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട്, താരലോകത്തെ ഇരുവരുടെയും സുഹൃത്തുക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഗ്രാൻഡ് റിസപ്ഷൻ സെലിബ്രേഷൻ ആണ് പ്രതീക്ഷിക്കുന്നത്.

celebrity marriageGopikaGovind Padmasoorya
Comments (0)
Add Comment