വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര!! കസിൻസിനൊപ്പമുള്ള ജോളി യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരദമ്പതികൾ

Gopika Anil Govind Padmasoorya first trip after marriage: ടെലിവിഷൻ – സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികൾ ആണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇരുവരുടെയും വിവാഹം വിനോദ വ്യവസായ രംഗം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹശേഷം ഇരുവരും അവരുടെ കുടുംബ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ

ആരാധകരുമായി പങ്കുവെക്കുന്നത് തുടരുകയാണ്. ഇപ്പോൾ, വിവാഹശേഷം ദമ്പതികൾ നടത്തിയ ആദ്യ യാത്രയുടെ വിശേഷം ആണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് കസിൻസിന് ഒപ്പം ഒരു ഫാമിലി ട്രിപ്പ്. ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹത്തിന് ശേഷം, ദമ്പതികളുടെ ഹണിമൂൺ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഈ വേളയിലാണ് യാത്രയുടെ ചിത്രങ്ങൾ ഗോപിക പുറത്തുവിട്ടിരിക്കുന്നത്.

കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ ഒരു ഫാമിലി ട്രിപ്പ് ആണ് ഇപ്പോൾ ജീപിയും ഗോപികയും പോയിരിക്കുന്നത്. കസിൻസിനൊപ്പം ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നതിന്റെയും, അവിടെ എത്തിയതിനുശേഷവും ഉള്ള ചിത്രങ്ങൾ ഗോപിക പങ്കുവെക്കുന്നു. ഗോപികയുടെ സഹോദരി കീർത്തനയും ഇക്കൂട്ടത്തിൽ ഉണ്ട്. വിവാഹ ശേഷമുള്ള താര ദമ്പതികളുടെ യാത്ര 

അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ആനന്ദകരമായി. ഗോവിന്ദ് പത്മസൂര്യ തന്റെ സിനിമ തിരക്കുകളിലേക്ക് കടക്കുന്നതിന് മുൻപ് ദമ്പതികൾ പരമാവധി സമയം ചെലവഴിക്കുകയാണ്. അതേസമയം, ‘സാന്ത്വനം’ അവസാനിച്ചതോടെ ഗോപിക അനിലിന്‍റെ പുതിയ പ്രോജക്ട് അറിയുവാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉടൻതന്നെ ഇതിന്റെ എല്ലാം അപ്ഡേറ്റുകൾ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

celebrity familyGopikaGovind Padmasoorya
Comments (0)
Add Comment