Gopika Anil Govind Padmasoorya Ayinoon ceremony video: ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം കഴിഞ്ഞെങ്കിലും, വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. വളരെ ആഡംബരമായും ആഘോഷപൂർവ്വവുമാണ് താരങ്ങൾ അവരുടെ വിവാഹം കൊണ്ടാടിയത്. വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് ജീപ്പി ഗോപികക്ക് താലി ചാർത്തിയതിന് ശേഷം,
തൃശൂർ വെച്ച് നടന്ന റിസപ്ഷൻ താരനിബിഡമായിരുന്നു. ഹൽദി, മെഹന്തി തുടങ്ങിയ പ്രീ വെഡിങ് സെലിബ്രേഷനുകൾ എല്ലാം തന്നെ ഉണ്ടായിരുന്നു. ഇതോടൊപ്പം, ആചാരപ്രകാരമുള്ള ചടങ്ങുകൾ നിർവഹിക്കാനും ഇരുവരും മറന്നില്ല. ബ്രാഹ്മണ ആചാരപ്രകാരം, വിവാഹത്തിന്റെ തലേദിവസം നടക്കുന്ന ഗണപതിക്കിടൽ എന്ന ചടങ്ങ് ഗോപിക നിർവഹിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്
ഗോവിന്ദ് പത്മസൂര്യ. ‘ആയനിയൂണ്’ എന്നാണ് ഈ ചടങ്ങിന് പേര് പറയുന്നത്. ഗണപതി, സരസ്വതി, കുലദേവത, ഗ്രാമദേവത, ഇഷ്ടദേവത എന്നിവർക്ക് വധു നിവേദ്യം നൽകുകയും, പൂജിക്കുകയും ചെയ്യുന്ന ചടങ്ങാണ് ഇത്. ഗോപിക തന്റെ അച്ഛനും അമ്മയ്ക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഒപ്പം ആണ് ഈ ചടങ്ങിൽ പങ്കാളിയായത്. വരൻ ഗോവിന്ദ് പത്മസൂര്യയും,
തന്റെ അച്ഛനും അമ്മക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പം ആണ് ചടങ്ങിന് എത്തിയത്. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം, ഗണപതിക്ക് ഊണ് നൽകുകയും, തുടർന്ന് വധുവിനെ മാതാപിതാക്കൾ അനുഗ്രഹിക്കുകയും ചെയ്യുന്നു. അതായത്, ഇതുവരെ മകൾ മാത്രമായിരുന്ന ഗോപിക, ഈ ചടങ്ങുകൾക്ക് ശേഷം ഒരു കുടുംബിനിയായി മാറുകയാണ്. ഈ ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ്, ഗോപികയും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരായത്.