ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ 2023-ൽ ഗൂഗിളിൽ തിരഞ്ഞ സിനിമകൾ

Google Trends 2023 കലണ്ടർ വർഷം അവസാനിക്കാനിരിക്കെ, ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ പരതിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ ട്രെൻഡ്സ്. പുറത്തുവന്നിരിക്കുന്ന ലിസ്റ്റിൽ, ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ സിനിമകൾ ആണ് ഇടം പിടിച്ചിരിക്കുന്നത്. ഇത് ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ മൂല്യം ഉയർത്തി കാണിക്കുന്നു.

2023-ൽ റെക്കോർഡ് വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ രേഖപ്പെടുത്തിയ ചിത്രങ്ങളായ ‘ബാർബി’, ‘ഓപ്പൺഹെയ്മർ’ എന്നിവ ഗ്ലോബൽ ഗൂഗിൾ ട്രെൻഡ്സിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ചപ്പോൾ, ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘ജവാൻ’ മൂന്നാം സ്ഥാനത്തും, സണ്ണി ഡിയോളിന്റെ ‘ഗദർ 2’ എട്ടാം സ്ഥാനത്തും, ഷാരൂഖ് ഖാന്റെ ‘പത്താൻ’ പത്താം സ്ഥാനത്തും ഇടം പിടിച്ചു.

Google Trends most searched movies 2023

ഗൂഗിൾ ട്രെൻഡ്സിന്റെ ഇന്ത്യയിലെ കണക്കുകൾ പരിശോധിച്ചാൽ, ‘ജവാൻ’, ‘ഗദർ 2’ എന്നിവ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ, ‘ഓപ്പൺഹേയ്മർ’ മൂന്നാം സ്ഥാനത്ത് ഇടം നേടി. ‘ആദിപുരുഷ്’, ‘പത്താൻ’ എന്നിവയാണ് യഥാക്രമം ആദ്യ അഞ്ചിൽ ഇടം നേടിയ ശേഷിക്കുന്ന രണ്ട് സിനിമകൾ. ബോളിവുഡ് സിനിമകൾക്ക് ഒപ്പം, തമിഴ് സിനിമകളും ഇന്ത്യയിലെ ഗൂഗിൾ ട്രെൻഡ്സിന്റെ 2023 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

രജനികാന്തിന്റെ ‘ജയ്ലർ’ ഏഴാം സ്ഥാനത്ത് ഇടം നേടിയപ്പോൾ, വിജയുടെ ‘ലിയോ’, ‘വാരിസ്’ എന്നിവ യഥാക്രമം എട്ട്, പത്ത് സ്ഥാനങ്ങളിൽ ഇടം കണ്ടെത്തി. സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’ ഒമ്പതാം സ്ഥാനത്താണ്. 2023 കലണ്ടർ വർഷത്തിൽ ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും, ഇതുവരെയുള്ള കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 

Read Also: വിജയ് അങ്കിളേ ഒരുപാട് മിസ് ചെയ്തു!! മോൾക്ക് സ്റ്റേജിൽ എത്തി സ്നേഹ ചുംബനം നൽകി ദളപതി

JailerJawanLeo
Comments (0)
Add Comment